Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 9:21 am

Menu

Published on May 6, 2014 at 2:20 pm

പിന്നോക്കക്കാരനായതിനാലാണ് പ്രിയങ്കാ ഗാന്ധി തന്റെ രാഷ്ട്രീയത്തെ വിമർശിക്കുന്നതെന്ന് നരേന്ദ്ര മോദി !

modi-plays-caste-politics-to-hit-back-at-priyanka-gandhi

ദില്ലി :താൻ പിന്നോക്കക്കാരനായതു കൊണ്ടാണ് കൊണ്ടാണ് പ്രിയങ്കാ ഗാന്ധി തൻറെ രാഷ്ട്രീയത്തെ താണ രാഷ്ട്രീയമെന്ന് ആരോപിച്ചതെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി തൻറെ അച്ഛനെ അപമാനിച്ച നരേന്ദ്ര മോദിയുടേത് താണ രാഷ്ട്രീയമാണെന്ന് പറഞ്ഞിരുന്നു.ഇതിന് മറുപടി മോദി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.തൻറെ ഈ താണരാഷ്ടീയം രാജ്യത്തെ ജനങ്ങളെ രക്ഷിക്കുമെന്നും പിന്നാക്കക്കാര്‍ രാജ്യത്തിനു വേണ്ടി സഹിച്ച ത്യാഗങ്ങള്‍ മറക്കരുതെന്നും മോദി പറഞ്ഞു.കോണ്‍ഗ്രസിന് നൂറു സീറ്റു പോലും കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഗാന്ധി കുടുംബത്തിനെതിരെ കലാപം ഉണ്ടാകുമെന്നും ഇതൊഴിവാക്കാൻ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി എങ്ങനെയും നൂറു സീറ്റ് നേടാനാണ് കോണ്‍ഗ്രസ്സിൻറെ ശ്രമമെന്ന് മോദി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News