Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളുരു: കടുത്ത ചുമ കാരണം ബുദ്ധിമുട്ട് നേരിടുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ യോഗാചാര്യന്റെ ചികിത്സ തേടാന്‍ ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബംഗളൂരുവിലെ യോഗാചാര്യന്‍ ഡോ. എച്ച്ആര്‍ നാഗേന്ദ്രയുടെ ചികിത്സ തേടാന്‍ കേജ്‌രിവാള്‍ തയാറെടുക്കുന്നത്.കഴിഞ്ഞ ദിവസം ഡൽഹിയിൽ പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോൾ നിരന്തരം കേജ്‌രിവാള്‍ ചുമയ്ക്കുന്നതു ശ്രദ്ധയില്‍പെട്ടാണ് മോദി നാഗേന്ദ്രയെക്കുറിച്ചു പറഞ്ഞത്. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഉപദേശം സ്വീകരിച്ചു ചികിത്സയ്ക്കു തയാറാവുകയായിരുന്നു.ബംഗളുരുവിന് സമീപം ജിഗാനിയിലാണ് സ്വാമി വിവേകാനന്ദ അനുസന്ധാന സമസ്ഥാനയുടെ സ്ഥാപകനായ നാഗേന്ദ്ര താമസിക്കുന്നത്. ഇവിടെയെത്തിയായിരിക്കും കെജ്‌രിവാള്‍ ചികിത്സ നടത്തുക. നിരവധി ആസ്തമ രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന യോഗാചാര്യനാണ് നാഗേന്ദ്ര. യോഗയിലുടെയും ജീവിതചര്യയിലെ മാറ്റത്തിലൂടെയും രോഗപ്രതിവിധി കണ്ടെത്തുകയാണ് നാഗേന്ദ്രയുടെ രീതി. പത്തുവര്‍ഷത്തിലേറെയായി പ്രധാനമന്ത്രിയ നാഗേന്ദ്രയും അടുത്ത ബന്ധം തുടങ്ങിയട്ട്. അതിനു ശേഷം എല്ലാ വര്‍ഷവും ഗുജറാത്ത് മന്ത്രിസഭാംഗങ്ങളുടെ ഔദ്യോഗിക യോഗാചാര്യനാണ് നാഗേന്ദ്ര. ബംഗളുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടിയ നാഗേന്ദ്ര നാസയില്‍ ബഹിരാകാശ ശാസ്ത്രജ്ഞനായിരന്നു. ഹാവാര്‍ഡ് സര്‍വകലാശാലയില്‍ കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പതിനഞ്ചുവര്‍ഷമായി യോഗാചാര്യനാണ്.
Leave a Reply