Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒബാമയോടൊപ്പം കഴിഞ്ഞ ദിവസം ചർച്ചകളിൽ പങ്കെടുത്ത സമയത്ത് മോഡി ധരിച്ച വസ്ത്രത്തിൽ ഒരു സസ്‌പെൻസ് ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ഒറ്റ നോട്ടത്തിൽ ആർക്കും പിടികിട്ടാത്ത ഒരു കാര്യം. ഒബാമയെ സ്വീകരിക്കാനെത്തിയപ്പോൾ മോഡി ധരിച്ചിരുന്ന ബന്ദ്ഗാല സ്യൂട്ടിൽ കാണുന്ന ഡിസൈൻ എന്ന് തോന്നിപ്പിക്കുന്ന വരകളിൽ സ്വന്തം പേരാണ് എഴുതിയിരുന്നത്.സ്യൂട്ടില്‍ ‘നരേന്ദ്ര ദാമോദര്‍ദാസ് മോദി’ എന്ന് ആയിരം തവണ ആലേഖനം ചെയ്തിരുന്നു. ഒറ്റനോട്ടത്തില്‍ കണ്ണില്‍പ്പെടില്ലെങ്കിലും, ഒരു ദേശിയ മാധ്യമത്തിലെ ഫോട്ടോഗ്രാഫറാണ് ഇത് കണ്ടെത്തിയത്.തുടർന്ന് മോഡിക്കെതിരെ വിമർശനവുമായി കോൺഗ്രസ് വക്താവ് സഞ്ജയ് ഷാ അടക്കമുള്ള ആളുകൾ രംഗത്ത് എത്തിയിരുന്നു.വാർത്ത പുറത്ത് വന്നതിനെ തുടർന്ന് കടുത്ത പരിഹാസമായിരുന്നു സോഷ്യൽ മീഡിയയിലടക്കം മോഡിക്കെതിരെ ഉയർന്നിരുന്നത്. ഇതിന് മുമ്പ് ഈജിപ്ത് ഏകാധിപതി ഹോസ്‌നി മുബാറക്കായിരുന്നു ഇതേ രീതിയില്‍ സ്യൂട്ടില്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്ത ഭരണാധികാരി. ഇത് കോപ്പിയടിച്ചാണ് മോഡി സ്യൂട്ട് തുന്നിയതെന്നും ട്വിറ്ററിൽ ചില വിരുതർ കമന്റ് ചെയ്യുന്നു.ഒരു പൊങ്ങച്ചക്കാരനായതുകൊണ്ടാണ് മോഡി ഈ വേഷം ധരിച്ചതെന്നായിരുന്നു ഈ ചിത്രത്തിനൊപ്പമുള്ള ഒരു ട്വിറ്റ്. പേരെഴുതിയതിനാല്‍ സ്യൂട്ട് ആര്‍ക്കും മോഷ്ടിക്കാനാവില്ലെന്നായിരുന്നു മറ്റൊരു ട്വീറ്റ്.എന്തായാലും മോഡിയുടെ സ്യൂട്ട് സാക്ഷാൽ ഒബാമയെയും ഞെട്ടിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Leave a Reply