Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജമ്മു : മലയാളികളുടെ അഭിമാനം ലെഫ്. കേണല്‍ മോഹന്‍ലാലിന് ഇന്ത്യന്‍ കരസേനയുടെ ആദരം. പ്രശംസാ പത്രം നൽകിയാണ് മോഹൻലാലിനെ സേന ആദരിച്ചത്. ഇന്ത്യന്‍ സൈന്യത്തിലേയ്ക്കു ചേരാന്‍ യുവാക്കളെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതു കണക്കിലെടുത്താണ് മോഹന്‍ലാലിന് പ്രശംസാ പത്രം സമ്മാനിച്ചത്. ജമ്മുവിലെ 122 ടി.എ ബെറ്റാലിയനില്‍ വെച്ച് നോര്‍ത്തേണ്‍ കമാന്‍ഡ് ലഫ്റ്റനന്റ് ജനറല്‍ ഡി.എസ് ഹൂഡ, കമാന്റിംഗ് ഓഫീസറായ കേണല്‍ ഹര്‍മഞ്ജിത്ത് സിംഗ് എന്നിവര്‍ ചേർന്നായിരുന്നു പുരസ്കാരം സമ്മാനിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മോഹൻലാൽ റജോവ്‌റി ജില്ലയിലെ നൊവ്‌ഷേറയിലെ പട്ടാളക്യാമ്പിലാണ്. സംവിധായകനായ മേജര്‍ രവിയും കൂടെയുണ്ട്. ഒരു സിനിമാ താരത്തിന് ലെഫ്റ്റനന്റ് കേണല്‍പദവി നൽകുന്നത് സേനയുടെ ചരിത്രത്തിലാദ്യമായാണ്. ഫേസ്ബുക്കിലെ ഔദ്യോഗികപേജിലൂടെ ക്യാമ്പിലെ ചിത്രങ്ങളും ലാൽ പുറത്ത് വിട്ടു. 2009ലാണ് ഇന്ത്യന്‍ കരസേനയില്‍ മോഹന്‍ലാല്‍ ചേരുന്നത്.
–
–
–