Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മെൽബൺ: മനുഷ്യത്വമാണ് മതനിയമങ്ങളെക്കാൾ വലുതെന്ന് തെളിയിച്ച് സിഖ് യുവാവ്. പഞ്ചാബ് കാരനായ ഹര്‍മാന്‍ സിങ് (22 ) ആണ് വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ രക്ഷിക്കാനായി മത നിയമം തെറ്റിച്ച് തന്റെ തലപ്പാവ് മാറ്റിയത് ഹര്മാന്സിങ് ഓക്ലന്‍ഡിലെ വീടിനുമുന്നില്‍ നില്‍ക്കവെയാണ് സഹോദരിക്കൊപ്പം സ്കൂളിലേക്കുപോയ അഞ്ചു വയസുകാരന് അപകടത്തില്‍പ്പെട്ടത്. അതിവേഗം വന്ന കാര്‍ കുട്ടിയെ ഇടിച്ച് തെറിപ്പിച്ചു. തലപൊട്ടി ചോരവാര്‍ന്ന് റോഡില്‍കിടന്ന കുട്ടിയെ സഹായിക്കാന്‍ ഹര്മാന്സിങ് ഓടിയെത്തി. തലപ്പാവ് അഴിച്ച് കുട്ടിയുടെ പരിക്കേറ്റ തല ഉയര്ത്തിവച്ചു. ഉടന്‍ ആസ്പത്രിയിലും എത്തിച്ചു. അപകടത്തില്‍ ദൃക്സാക്ഷിയായ ഗഗന് ധില്ലന് എന്നയാളാണ് ദൃശ്യം പകര്‍ത്തി ഫെയ്സ് ബുക്കില്‍ പോസ്റ്റുചെയ്തത്. മിനിട്ടുകള്‍ക്കകം നിരവധിപേര്‍ ചിത്രം ഷെയര്‍ ചെയ്തു. പിന്നാലെ അഭിനന്ദന പ്രവാഹവും ഉണ്ടായി. തലപ്പാവിന്റെ മഹത്വം എന്താണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്ന് സിഖ് വിഭാഗക്കാരനായ ധില്ലന് ഫേയ്സ് ബുക്കില്‍ കുറിച്ചു. സിഖ് വിഭാഗക്കാര്‍ പരസ്യമായി തലപ്പാവ് അഴിക്കാറില്ല. തലപ്പാവിന്റെ പേരില്‍ മരിക്കാന്‍പോലും പലരും തയ്യാറാകുന്ന കാലത്താണ് യുവാവ് മാതൃക കാട്ടിയത്.
–
–