Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 9:23 pm

Menu

Published on December 23, 2014 at 11:46 am

വൈദ്യുതാഘാതമേറ്റ് അബോധാവസ്ഥയിലായ കുരങ്ങിന് രക്ഷകനായി മറ്റൊരു കുരങ്ങൻ; ദൃശ്യങ്ങൾ വൈറലാകുന്നു

monkey-rescues-unconscious-friend-at-train-station

റെയിൽവെ ട്രാക്കിൽ വൈദ്യുതാഘാതമേറ്റ് അബോധാവസ്ഥയിലായ കുരങ്ങിനെ രക്ഷിക്കുന്ന മറ്റൊരു കുരങ്ങൻ രക്ഷിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു.കാണ്‍പൂര്‍ റെയില്‍വെ സ്റ്റേഷനിലാണ് ഇത്തരമൊരു  സംഭവം അരങ്ങേറിയത്. വൈദ്യുതാഘാതമേറ്റ് റെയില്‍വെ ട്രാക്കില്‍ വീണ കുരങ്ങനെ  സുഹൃത്തുക്കളായ മറ്റു കുരങ്ങന്മാര്‍ ചേര്‍ന്ന് രക്ഷിച്ചു. അബോധാവസ്ഥയിലായ കുരങ്ങിനെ ട്രാക്കില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മെല്ലെ വലിച്ചുകയറ്റിയ ശേഷം ശരീരത്തില്‍ ഇടിച്ചും മറ്റും പ്രഥമശുശ്രൂഷ നല്‍കി. എന്നിട്ടും ബോധം തെളിയാതായതോടെ തൊട്ടടുത്ത അഴുക്ക്ചാലിലെ വെള്ളത്തിലേക്ക് മറിച്ചിട്ട് ഒന്നു മുക്കിയെടുത്തു. ബോധം തിരിച്ചുകിട്ടിയതോടെ സുഹൃത്തിനെ കരയിയേക്ക് വലിച്ച് കയറ്റി രക്ഷിക്കുകയായിരുന്നു. സഹജീവി സ്‌നേഹവും അനുകമ്പയും മനുഷ്യമനസ്സില്‍ നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഈ കാഴ്ച്ച വേറിട്ടൊരു പാഠമാണ് നൽകുന്നത്.


Loading...

Leave a Reply

Your email address will not be published.

More News