Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:26 am

Menu

Published on October 3, 2013 at 10:25 am

ലാലു ജയിലിൽ എത്തി എ സി ഇല്ല !!

mosquitoes-and-bedbugs-gave-rjd-president-lalu-prasad-a-sleepless-night-at-ranchi-jail

റാഞ്ചി:ലാലു പ്രസാദ് യാദവിന് ജയിലില്‍ ഉറക്കമില്ലാത്ത ആദ്യരാത്രി. കൊതുകുകളും മൂട്ടകളും ചേര്‍ന്നാണ് മുന്‍ കേന്ദ്രമന്ത്രിയുടെ ജയിലിലെ ആദ്യത്തെ രാത്രി കുളമാക്കിയത്.കാലിത്തീറ്റ കുംഭകോണക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ലാലുവിനെ റാഞ്ചിയിലെ ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

രാവിലെ ഏഴ് മണിയോടെ ഉറക്കമെഴുന്നേറ്റ ശേഷം ലാലു പ്രസാദ് യാദവ് തന്നെയാണ് ജയിലിന്റെ ദയനീയാവസ്ഥയെക്കുറിച്ച് അധികൃതരോട് പരാതി പറഞ്ഞത്. ലാലുവിനെ പാര്‍പ്പിട്ടിരിക്കുന്ന ജയില്‍ മുറിയില്‍ ഫാന്‍ ഉണ്ടെങ്കിലും മുറി എയര്‍ കണ്ടീഷന്‍ ചെയ്തതല്ല, ഇവിടെ എയര്‍ കൂളറുമില്ല.ജയിലിലെ മൂട്ട പ്രശ്‌നത്തിന് ഉടന്‍ തന്നെ പരിഹാരം കണ്ടെത്തുമെന്ന് റാഞ്ചി ഡി സി വിനയ് കുമാര്‍ പറഞ്ഞു. ലാലു പ്രസാദ് യാദവ് ഇതിനെക്കുറിച്ച് പരാതിയൊന്നും പറഞ്ഞിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയിലില്‍ നിന്നും കൊടുത്ത വസ്ത്രങ്ങള്‍ ധരിക്കാന്‍ കൂട്ടാക്കാതിരുന്ന ലാലു സ്വയം കരുതിയിരുന്ന പൈജാമയും കുര്‍ത്തയുമാണ് ധരിച്ചത്. പത്രങ്ങള്‍ വായിച്ചും ടിവി കണ്ടും സഹ തടവുകാരോട് സംസാരിച്ചുമാണ് ലാലു ജയിലില്‍ സമയം ചിലവഴിച്ചത്. രണ്ട് തടവുകാരെ ലാലുവിന്റെ സഹായത്തിന് ഏര്‍പ്പാടാക്കിയതായി ജയില്‍ ഐ ജി ശൈലേന്ദ്ര ഭൂഷന്‍ പറഞ്ഞു. തന്നെ കാണാനെത്തിയ അണികളോട് സംസാരിച്ച ലാലു അവര്‍ വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണമാണ് കഴിച്ചത്. ഏതാണ്ട് രണ്ടുവര്‍ഷത്തോളമായി ജയിലിലെ മൂട്ടശല്യത്തെക്കുറിച്ച് പരാതിയുണ്ടെങ്കിലും ലാലു നേരിട്ട് വന്ന് പരാതിപ്പെടേണ്ടി വന്നു അധികൃതരുടെ ശ്രദ്ധ ഇക്കാര്യത്തില്‍ പതിയാന്‍.

Loading...

Leave a Reply

Your email address will not be published.

More News