Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 12:54 pm

Menu

Published on February 27, 2014 at 1:04 pm

സ്വന്തം വീട് വേശ്യലയമാക്കി; അമ്മയും മക്കളും അറസ്റ്റില്‍

mother-and-daughters-arrested-under-immoral-trafficking

റിയാദ് :റിയാദിൽ വീട് കേന്ദ്രമാക്കി വേശ്യാലയം നടത്തിവന്ന അമ്മയും മൂന്ന് മക്കളും അറസ്റ്റില്‍. രണ്ടു പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയും അമ്മയെയുമാണ് സൗദി പൊലീസ് അറസ്റ്റ് ചെയ്തത്.പ്രവാസികളായ സ്ത്രീകളെയും പുരുഷന്മാരെയും ഇവിടേക്ക് ആകര്‍ഷിച്ചായിരുന്നു ഇവര്‍ പെണ്‍വാണിഭം നടത്തിയത്.ഇടപാടുകാരില്‍ ധാരാളം മലയാളികള്‍ ഉണ്ടെന്നാണ് വിവരം.ആവശ്യക്കാരായ പ്രവാസികളെ പ്രലോഭിപ്പിച്ച് തങ്ങളുടെ വീട്ടിലെത്തിയ്ക്കുകയുമായിരുന്നു 20 കാരനായ മകന്റെ ദൗത്യം. ആവശ്യക്കാരില്‍ നിന്ന് 8,000 രൂപയാളോമാണ് ഇവര്‍ മണിക്കൂറിനു ഈടാക്കിയിരുന്നത്. ഹഫര്‍ അള്‍ ബത്തീനിലാണ് സ്ത്രീയുടെ വീട്. സ്ത്രീയുടെ വീട്ടില്‍ എത്തിയതിന് പിടിയിലായ ഒരു പ്രവാസിയെയാണ് ഇവരെ കുടുക്കുന്നതിന് വേണ്ടി പോലീസ് ഉപയോഗിച്ചത്.സൗദി പൗരന്‍മാര്‍ വീട്ടിലെത്തുന്നത് സ്ത്രീ വിലക്കിയിരുന്നു.എന്നാല്‍ വീട്ടിലെത്തിയ പ്രവാസിയുടെ വാക്ക് വിശ്വസിച്ചാണ് വേഷം മാറിയെത്തിയ സൗദി പോലീസിനെ വീട്ടിലേക്ക് കടക്കാന്‍ സ്ത്രീ അനുവദിച്ചത്. വീട്ടിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ തന്നെ വേഷം മാറിയെത്തിയ പോലീസിനോട് സ്ത്രീ പണം ആവശ്യപ്പെട്ടു. തുടര്‍ന്ന് കൂടുതല്‍ പോലിസ് എത്തി സ്ത്രീയെയും മക്കളെയും അറസ്റ്റ് ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News