Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 6, 2026 6:29 pm

Menu

Published on March 21, 2015 at 2:16 pm

ഭക്ഷണം അബദ്ധത്തിൽ താഴെ വീണതിന് അമ്മ കുഞ്ഞിനെ നിലത്തിട്ട് ചവിട്ടി (വീഡിയോ )

mother-beats-her-toddler-to-the-ground-and-then-continues-to-kick-him-as-he-lies-on-the-ground

ബീജിംഗ്: ഭക്ഷണം കഴിക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞിന്റെ കൈയ്യിൽ നിന്നും  താഴെ വീണതിന് അമ്മ കുഞ്ഞിനെ നിലത്തിട്ട് ചവിട്ടി. കിഴക്കന്‍ ചൈനയിലെ ഷിയാന്‍ നഗരത്തിലുള്ള ഒരു ഫാസ്റ്റ് ഫുഡ് റെസ്‌റ്റോറന്റിലാണ് സംഭവം നടന്നത്. ഹോട്ടലിലെ സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങൾ നെറ്റിലൂടെ വൈറലായതോടെ അമ്മയെ തിരക്കിയിറങ്ങിയിരിക്കുകയാണ് പൊലീസ്. അമ്മ കഴിക്കുന്നതിനിടയിൽ അരികെ ഇരുന്ന കുഞ്ഞ് ബീഫ് ബർഗർ എടുക്കുന്നതിനിടെ അബദ്ധത്തിൽ അത് താഴെ വീഴുകയായിരുന്നു.  ഉടൻ തന്നെ കുഞ്ഞ് അത് പെറുക്കിയെടുക്കുന്നതിനിടയിൽ അമ്മ കുഞ്ഞിനെ അടിക്കുന്നതും വീഡിയോയിൽ കാണാം. എന്നിട്ടും ദേഷ്യം തീരാതെ കുഞ്ഞിനെ കസേരയിൽ നിന്ന് തള്ളിയിട്ട് നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ കണ്ടുകൊണ്ട് കടയിലെ സെയിൽസ്മാൻ സമീപം നിൽക്കുന്നുണ്ട്. അമ്മയെ തടയാനോ കുഞ്ഞിനെ എടുത്തുമാറ്റാനോ അയാൾ ശ്രമിക്കുന്നില്ല. പകരം മൊബൈലിൽ കളിച്ചുകൊണ്ടിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. നിസാര കാര്യങ്ങളില്‍ പോലും കുട്ടികളെ ക്രൂരമായി ശിക്ഷിക്കുന്ന സംഭവങ്ങള്‍ ചൈനയില്‍ പതിവാണ്. അതുകൊണ്ടുതന്നെ ഇത്തരം ശിക്ഷകള്‍ക്ക് അയവുവരുത്താനായി മാതാവിനെ അറസ്റ്റ് ചെയ്ത് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

–


–

Loading...

Comments are closed.

More News