Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 11:29 pm

Menu

Published on February 18, 2014 at 11:08 am

മകളെ ബലാത്സംഗം ചെയ്ത അയൽവാസിയെ അമ്മ ഇരുമ്പുവടികൊണ്ടടിച്ച് കൊന്നു

mother-kills-man-who-raped-her-five-year-old-daughter

റാഞ്ചി:അഞ്ചു വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത അയൽവാസിയെ അമ്മ ഇരുമ്പു വടികൊണ്ടടിച്ചു കൊന്നു.ഇവരുടെ അയൽവാസിയായ അര്‍ജുന്‍ താബ(30) ആണ് കൊല്ലപ്പെട്ടത്. ജാര്‍ഖണ്ഡിലെ ഹാത്തിയയില്‍ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അർജുൻ തന്റെ വീട്ടിലേക്ക് കുട്ടിയെ കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ അമ്മ ജോലിസ്ഥലത്തായിരുന്നു. വീട്ടിലെത്തിയ അമ്മയോട് കുട്ടി നടന്ന സംഭവത്തെ കുറിച്ച് പറഞ്ഞപ്പോൾ യുവതി നിയന്ത്രണം വിട്ട് അർജുനെ ഇരുമ്പുവടി കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. നാട്ടുകാർ ഞായറാഴ്ച രാവിലെയാണ് സംഭവം അറിയുന്നത്.പോലീസെത്തി യുവതിയെ അറസ്റ്റ് ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News