Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ബലാത്സംഗം ചെയ്ത മകനെ കൊല്ലാൻ അമ്മയുടെ ക്വട്ടേഷന്‍. ക്വട്ടേഷന്‍ കൊടുത്തതാകട്ടെ മൂത്ത മകനും. അമ്മയെയും രണ്ടാനമ്മയെയും ഒരുപോലെ മാനഭംഗപ്പെടുത്തിയ മകനെ കൊല്ലാനാണ് മൂത്ത മകന് ക്വട്ടേഷന്‍ ലഭിച്ചത്. അതനുസരിച്ചു മൂത്ത മകൻ സഹോദരനെ കൊലപ്പെടുത്തുകയും പണം വാങ്ങുകയും ചെയ്തു.
മുംബൈ ഭയാന്തര്‍ വെസ്റ്റിലായിരുന്നു സംഭവം. രാമചന്ദ്രന് രാംദാസ് ദ്വിവേദി എന്ന ഇരുപത്തിയൊന്നുകാരനാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ഇയാളുടെ സഹോദരന് സീതാറാമും സുഹൃത്തുക്കളായ കേശവ് മിസ്ത്രിയും രാകേഷ് യാദവും കേസില്‍ പോലീസ് അറസ്റ്റിലാവുകയും ചെയ്തു.
ഈ യുവാവ് നിരവധി സ്ത്രീകളെ ബലാത്സംഘം ചെയ്തിട്ടുണ്ട്. മയക്കുമരുന്നുകള്‍ക്ക് അടിമയായ ഇയാള്‍ തന്റെ അമ്മയേയും രണ്ടാനമ്മയേയും വരെ ബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. അങ്ങനെ മകന്റെ പ്രവർത്തനങ്ങളിൽ സഹികെട്ടാണ് ഈ അമ്മ മകനെ കൊല്ലാനായി ക്വട്ടേഷന്‍ കൊടുത്തത്.
ഇതിനായി മൂത്ത മകന് നിർദേശങ്ങൾ നൽകുകയും 50000 രൂപ കൊല നടത്തുന്നതിനായി നൽകുകയും ചെയ്തു. അങ്ങനെ കഴിഞ്ഞ ഓഗസ്റ്റ് 20 ന് കൊങ്കണ്‍ ഡിവിഷനിലെ വസായിൽ വെച്ച് ഇയാളെ കൊല്ലുകയായിരുന്നു. വാഹനത്തിൽ കടത്തിക്കൊണ്ടുപോയ ഇയാളെ വാഹനത്തിൽ നിന്നും തള്ളിയിട്ട് കഴുത്തറുത്ത് കൊല്ലുകയായിരുന്നു ചെയ്തത്.
Leave a Reply