Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാണ്‍പൂര്‍: ക്യാന്‍സര്‍ ബാധിച്ച മകനെ ചികില്‍സിക്കാന്‍ പണമില്ലാത്തതിനാല്‍ ദയാവധം ചെയ്തു തരാനായി ഒരു അമ്മ രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം. ഉത്തര്‍പ്രദേശില്‍ കാണ്‍പൂരിലാണ് ഒരു സ്ത്രീ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് മകന് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. ജാനകി എന്നാണു ഈ സ്ത്രീയുടെ പേര്.
‘ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പതിനായിരം രൂപ ചികിത്സ ചെലവായി കെട്ടി വെയ്ക്കണമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് ഇത്രയം പണം കെട്ടിവെയ്ക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ല. ‘കത്തില്‍ ഇങ്ങനെ പറയുന്നു.
തന്റെ മകന്റെ ചികിത്സക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു മറുപടിയും അവര്‍ക്ക് ലഭിച്ചിരുന്നില്ല. 2017 മെയ് 14നു ആയിരുന്നു മുഖ്യമന്ത്രിക്ക് കത്തയച്ചത്.
ക്യാന്‍സര്‍ ബാധിച്ച ആളുകള്‍ക്ക് സര്‍ക്കാര്‍ വക ധനസഹായം ഉണ്ടെങ്കിലും ഇതുവരെ തങ്ങളുടെ കുടുംബത്തിന് അത് ലഭിച്ചില്ല എന്ന് ജാനകി പറയുന്നു. ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പുറമെ ജില്ലാ മജിസ്‌ട്രേറ്റിനെയും ഉപമുഖ്യമന്ത്രിയയെും എല്ലാം തന്നെ സമീപിച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ല. ഈ ഒരു അവസ്ഥയിലാണ് മരുന്ന് പോലും വാങ്ങാന്‍ സാമ്പത്തികമായി കഴിയാത്ത ഈ കുടുംബം ദയാവധത്തിനായി രാഷ്ട്രപതിയെ സമീപിച്ചത്.
Leave a Reply