Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 3:04 am

Menu

Published on October 30, 2015 at 3:20 pm

ഏഴുവയസ്സുകാരന്റെ നീരുവച്ച കാലിൽ നിന്നും പുറത്തെടുത്തത് ഒച്ച്

mother-who-popped-bizarre-growth-on-her-sons-leg-is-horrified-to-find-a-sea-snail-inside

കാലിഫോര്‍ണിയ : ഏഴുവയസ്സുകാരന്റെ നീരുവച്ച കാലിൽ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ഒച്ച്. കാലിഫോര്‍ണിയയിലെ ഓറഞ്ച് കൗണ്ടിയിലെ പോള്‍ എന്ന ഏഴുവയസുകാരനാണ് ഇത് സംഭവിച്ചത്. പോൾ ഫ്രാങ്ക്ലിൻ ബീച്ചിൽ പോയപ്പോൾ പാറക്കെട്ടിൽ വീണാണ് കാലിൽ മുറിവ് ഉണ്ടായത്. പിന്നീട് കാൽ പെട്ടെന്ന് നീരുവക്കുകയായിരുന്നു.പരിശോധിച്ചു നോക്കിയപ്പോള്‍ ഒരു ചെറിയ മുറിവ് മാത്രമാണ് കാണാന്‍ കഴിഞ്ഞത്. എന്നാല്‍ കുട്ടി വേദനകൊണ്ട് നിലവിളിക്കാന്‍ തുടങ്ങിയതോടെ ആശുപത്രിയിലെത്തി ചികിത്സ നല്‍കി. ഒരു ഫലവും കണ്ടില്ല. പിന്നെയും നീരുവെക്കുക മാത്രമാണ് ഉണ്ടായത്.ഡോക്ടറെ കാണിച്ചപ്പോള്‍ അണുബാധക്കുള്ള മരുന്ന് നല്‍കി. പക്ഷേ കാല്‍ നീരുവയ്ക്കുന്നത് തുടര്‍ന്നു. ഒരു ഓറഞ്ചിന്റെ വലുപ്പത്തില്‍ കാലില്‍ നീരുണ്ടായിരുന്നെന്നാണ് ഇവര്‍ പറയുന്നത്.തുടര്‍ന്ന് ഡോക്ടര്‍ മുറിവ് പരിശോധിച്ചപ്പോള്‍ ഒരു കറുത്ത വസ്തു ഉള്ളിലിരിക്കുന്നത് കണ്ടെത്തി. അത് ഒരു പാറയുടെ കഷ്ണമായിരിക്കാമെന്നാണ് ആദ്യം കരുതിയത്. കൂടുതല്‍ പരിശോധിച്ചപ്പോള്‍ ഒരിനം ഒച്ച് ആയിരുന്നെന്ന് മനസ്സിലായി. കടല്‍ത്തീരത്തുകളിക്കുമ്പോള്‍ ഒച്ചിന്റെ മുട്ടയിലോമറ്റോ മറിഞ്ഞുവീണതിനെത്തുടര്‍ന്നാവും ഒച്ച് കാലില്‍ കടന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.ഇപ്പോൾ ഈ കുടുംബം അതിനെ അവരുടെ അക്വേറിയത്തിൽ വളർത്തുകയാണ്. ടർബോ എന്ന് പേരും നല്കിയിട്ടുണ്ട്.

Loading...

Comments are closed.

More News