Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 10:39 am

Menu

Published on March 18, 2015 at 5:10 pm

മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു

mum-chopped-off-three-month-old-babys-head-in-gruesome-murder

അമേരിക്ക: അമ്മ മൂന്ന് മാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു. അമേരിക്കയിലാണ് സംഭവം നടന്നത്.ഡിസിയ വാട്കിന്‍സ് എന്ന 20 കാരിയായ അമ്മയാണ് ഓഹിയോവിലെ കോളെജ് ഹില്ലിലെ വീട്ടില്‍ വച്ച് സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്.കൊലപാതക കുറ്റം ചുമത്തി വാട്കിന്‍സിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ മാസമാണ് ഇവര്‍ കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ഇവര്‍ മാനസിക രോഗിയായി മാറിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് കുഞ്ഞ് മറ്റൊരാളുടെ താല്‍ക്കാലിക സംരക്ഷണത്തിലായിരുന്നു. മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മാര്‍ച്ച് ആറിന് വാട്കിന്‍സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കുഞ്ഞിന്റെ സംരക്ഷണം ഹാമില്‍ട്ടണ്‍ കൗണ്ടി ഫാമിലി സര്‍വീസിനോട് ഏറ്റെടുക്കാന്‍ ജുവനൈല്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ മനോരോഗിയായ വാട്കിന്‍സില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കുന്നതില്‍ ഹാമില്‍ട്ടണ്‍ കൗണ്ടി ജോബ് ആന്‍ഡ് ഫാമിലി സര്‍വീസ് പരാജയപ്പെട്ടെന്ന് കുടുംബം ആരോപിച്ചു.

Loading...

Comments are closed.

More News