Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2026 10:31 pm

Menu

Published on June 14, 2013 at 9:30 am

ഫ്രീവേയുടെ ഉദ്ഘാടനം സംസ്ഥാന മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ നിര്‍വഹിച്ചു.

mumbai-eastern-freeway-thrown-open-to-public

മുംബൈ: നഗരത്തിലെ പൂര്‍വ, പ്രാന്ത പ്രദേശങ്ങളെ തെക്കന്‍ മുംബൈയുമായി ബന്ധിപ്പിക്കുന്ന ഫ്രീവേയുടെ ഉദ്ഘാടനംസംസ്ഥാന മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ നിര്‍വഹിച്ചു. ഉപമുഖ്യമന്ത്രി അജിത്പവാറും എം.എം.ആര്‍.ഡി.എ. ഉദ്യോഗസ്ഥരും പങ്കെടുത്തു. ‌വൈകിട്ട് മൂന്നിന് ഓറഞ്ച് ഗേറ്റിനുസമീപം നടന്ന ഉദ്ഘാടനച്ചടങ്ങ് വീക്ഷിക്കാന്‍ നിരവധിപേര്‍ തടിച്ചു കൂടിയിരുന്നു.

ടോള്‍ ഇല്ലാത്ത ഈ റോഡില്‍ ട്രാഫിക് സിഗ്‌നലുകളും ഇല്ലെന്നതാണ് പ്രത്യേകത. 847 കോടി രൂപയുടെ പദ്ധതിയില്‍ ചെമ്പൂരിന് സമീപം ഓറഞ്ച് ഗേറ്റ് മുതല്‍ പി. ഡിമെല്ലോ റോഡ് വരെയുള്ള 13.59 കിലോ മീറ്റര്‍ റോഡാണ് മുഖ്യമന്ത്രി വ്യാഴാഴ്ച തുറന്ന് കൊടുത്തത്. നഗരത്തിലെ പൂര്‍വ, പ്രാന്ത പ്രദേശങ്ങളില്‍ നിന്നും തെക്കന്‍ മുംബൈയിലേക്കെത്താന്‍ ഏറ്റവും എളുപ്പ വഴിയായിരിക്കും ഘാട്‌കോപ്പറില്‍ നിന്നും പി. ഡിമല്ലോ റോഡിലെത്തുന്ന ഈ ഫ്രീവേ. ചെമ്പൂരില്‍ നിന്നും സി.എസ്.ടി.യിലെത്താന്‍ ഒരു മണിക്കൂറിലധികം ആവശ്യമുള്ളപ്പോള്‍ ഫ്രീവേ വഴി 25 മിനിറ്റ് മതിയാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News