Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:16 am

Menu

Published on July 3, 2013 at 12:00 pm

മുംബൈയില്‍ 2500 കോടിയുടെ സ്വര്‍ണം പിടികൂടി

mumbai-rs-2500-crore-seized-from-four-trucks-47-people-detained

മുംബൈ: മുംബൈയില്‍ ആദായനികുതി വകുപ്പും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് 2500 കോടി രൂപയുടെ സ്വര്‍ണവും ഡയമണ്ടും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 47 പേരെ അറസ്റ്റ് ചെയ്തു.മുംബൈ സെന്‍ട്രല്‍ റയില്‍വേസ്റ്റേഷന് സമീപമായിരുന്നു സംഭവം. നാല് ലോറികളിലായി കടത്തുമ്പോഴായിരുന്നു ഇവരെ പിടികൂടിയത്. ഇന്ത്യയില്‍ പിടികൂടുന്ന ഏറ്റവും വലിയ സ്വര്‍ണ-ഡയമണ്ട് വേട്ടയാണിത്. പിടികൂടിയവരെ ചോദ്യം ചെയ്ത് വരികയാണ്. അന്‍പത് ബാഗുകളില്‍ പണവുമുണ്ടായിരുന്നു. ഹവാല ഇടപാടിന് ഉപയോഗിക്കാനാണ് പണം കൊണ്ടുവന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സംഘത്തെ പിടികൂടാന്‍ 100 ഓഫീസര്‍മാരുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News