Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 22, 2026 10:32 pm

Menu

Published on May 28, 2015 at 11:36 am

മതത്തിന്റെ പേരിൽ മാധ്യമപ്രവര്‍ത്തകയ്ക്ക് ഫ്ളാറ്റ് നിഷേധിച്ചു

muslim-woman-denied-flat-in-mumbai

മുംബൈ:മതത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മുംബൈയില്‍ ഫ്ളാറ്റ് നിഷേധിച്ചു. ഇരുപത്തഞ്ചുകാരിയായ മിസ്ബ കാദിരിയാണ് മുസ്ലിം ആണെന്നതിന്റെ പേരില്‍ ഫ്ളാറ്റ് നിഷേധിക്കപ്പെട്ടെന്ന പരാതിയുമായി ന്യൂനപക്ഷ കമീഷനെ സമീപിച്ചത്. മുംബൈ വാഡിയിലാണ് സംഭവം. അപ്പാര്‍ട്മെന്റ് ഇടനിലക്കാരനാണ് ഭീഷണിപ്പെടുത്തിയത്.

ഗുജറാത്തില്‍ ജനിച്ച മിസ്ബ കുറച്ചുകാലമായി മുംബൈയിലാണ് ജോലി ചെയ്യുന്നത്.സുഹൃത്തുക്കളായ രണ്ട് ഹിന്ദു യുവതികള്‍ ഫെയ്സ്ബുക്കില്‍ അറിയിച്ചതുവഴിയാണ് മിസ്ബ അവര്‍ക്കൊപ്പം താമസിക്കാന്‍ എത്തിയത്. താമസം മാറുന്നതിന് തലേന്നാണ് ഏജന്റ് ഇടപെട്ടത്. മുസ്ലിങ്ങളെ താമസിക്കാന്‍ മറ്റു താമസക്കാര്‍ അനുവദിക്കുന്നില്ലെന്നും ഇയാള്‍ അറിയിച്ചു. അപ്പാര്‍ട്മെന്റില്‍വച്ച് എന്തെങ്കിലും അക്രമമുണ്ടായാലോ മറ്റു പീഡനങ്ങള്‍ ഉണ്ടായാലോ താന്‍മാത്രമായിരിക്കും ഉത്തരവാദിയെന്ന് എഴുതി നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

മിസ്ബ ഈ ആവശ്യം നിരാകരിച്ചു. സുഹൃത്തുക്കളുമൊത്ത് താമസവും തുടങ്ങി. എന്നാല്‍, ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഏജന്റ് വീണ്ടും വിളിച്ച് ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തി. മുസ്ലിങ്ങള്‍ക്ക് താമസ സൗകര്യം നല്‍കേണ്ടെന്നാണ് ഫ്ളാറ്റ് കമ്പനി തീരുമാനമെന്നായിരുന്നു ഉടമയുടെ മറുപടി. തുടര്‍ന്ന് മൂവര്‍ക്കും ഫ്ളാറ്റ് ഒഴിയേണ്ടിവന്നു.

Loading...

Comments are closed.

More News