Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:43 am

Menu

Published on June 9, 2018 at 9:48 am

ഗ്രീന്‍ ക്വീന്‍ കോഴിക്കോട്: മൈ ജിയും പങ്കാളികള്‍

myg-digital-hub-calicut-green-queen

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് കുടുംബശ്രീ, എന്‍ എസ് എസ്, സേവ് ജിസം ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായി നടപ്പാക്കുന്ന ഗ്രീന്‍ ക്വീന്‍ കോഴിക്കോട് പദ്ധതിയില്‍ മൈ ജി മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ് പങ്കാളിയാകുന്നതിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തില്‍ മൈജിയുടെ കോഴിക്കോട് മാവൂര്‍ റോഡ് ഷോറൂമില്‍ വച്ച് നടന്ന വൃക്ഷത്തൈ വിതരണ ചടങ്ങ് മൈജി മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അനീഷ് സി ആര്‍ നിര്‍വ്വഹിച്ചു.

ജിസം ഫൗണ്ടേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എഞ്ചിനീയര്‍ ഇക്ബാല്‍ കെ, എച്ച് ആര്‍ മാനേജര്‍ ലാല്‍ സെറാജ്, സോണല്‍ മാനേജര്‍ സിജോ ജെയിംസ്, റീജിണല്‍ മാനേജര്‍ മുഹമ്മദ് ഫയാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പരിസ്ഥിതി ദിനത്തില്‍ നട്ട തൈകളുടെ ഫോട്ടോ greencleanearth.org എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്താല്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മൈജി സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി നല്‍കുന്നതാണ്.

Loading...

Leave a Reply

Your email address will not be published.

More News