Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 14, 2026 6:31 pm

Menu

Published on December 10, 2015 at 11:21 am

അനാശാസ്യം: മൈസൂരില്‍ മലയാളി സംഘം പിടിയില്‍

mysoor-sex-racket

മൈസൂരു: മൈസൂരില്‍ പോലീസ് നടത്തിയ റെയ്ഡില്‍ അനാശാസ്യത്തിന് മലയാളികള്‍ ഉള്‍പ്പെടെ വന്‍ സംഘം പിടിയിലായി. ഉത്തര മൈസൂരുവില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ പേരിലുള്ള’ആരാധന’ എന്ന റിസോര്‍ട്ടില്‍ നടന്ന റെയ്ഡിലാണ് അഞ്ചു പേര്‍ അറസ്റ്റിലായത്. മാനേജര്‍ കോഴിക്കോട് സ്വദേശി സുനില്‍(35), മലപ്പുറം-കോഴിക്കോട് സ്വദേശികളായ ലത്തീഫ്, സുലൈമാന്‍, ബഷീര്‍, മൈസൂരു സ്വദേശി രാംകുമാര്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്.അറസ്റ്റിലായവരില്‍നിന്ന് ഒന്‍പത് സെല്‍ഫോണുകളും പതിനായിരം രൂപയും രണ്ട് ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. ഇവിടെ പെണ്‍വാണിഭത്തിനായി കൊണ്ടുവന്ന ആറ് യുവതികളെയും രക്ഷപ്പെടുത്തി. പെണ്‍വാണിഭം നടക്കുന്നതായി നാട്ടുകാര്‍ നല്‍കിയ പരാതിയിലായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്. മുമ്പും ഇതേ റിസോര്‍ട്ട് ഇതേ ആരോപണത്തില്‍ റെയ്ഡ് നടത്തിയിട്ടുണ്ട്.അഞ്ചുവര്‍ഷംമുമ്പ് ഇതേ റിസോര്‍ട്ടില്‍ നടന്ന പോലീസ് റെയ്ഡില്‍ അന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള സംഘം കുടുങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാം അടങ്ങിയതോടെ ആരും അറിയാതെ വീണ്ടും പരിപാടി പുനരാരംഭിക്കുകയായിരുന്നു. മൈസൂരുവിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പേരിലുള്ള റിസോര്‍ട്ട് മലയാളിയായ ബിജു എന്നയാളാണ് നടത്തുന്നത്. ഈ ബിജു തന്നെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പെണ്‍കുട്ടികളെ റിസോര്‍ട്ടില്‍ എത്തിച്ചിരുന്നത്. ഇയാള്‍ ഒളിവില്‍ പോയി. ഇയാള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ മൈസൂരു പോലീസ് കേരള പോലീസിന്റെ സഹായവും തേടും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News