Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:40 am

Menu

Published on August 14, 2013 at 11:03 am

മോഡിക്ക് ബ്രിട്ടനിലേക്ക് ക്ഷണം

narendra-modi-gets-invite-to-visit-britain

ലണ്ടന്‍ : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ ബ്രിട്ടണിലെ രണ്ടു പ്രമുഖ പാര്‍ട്ടികളുടെ ക്ഷണം.പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയുടെ ഫ്രണ്ട്സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ബാരി ഗാര്ഡ്നര്‍ ദ് ഫ്യൂച്ചര്‍ ഒഫ് മോഡേണ് ഇന്ത്യ എന്ന വിഷയത്തില്‍ സംസാരിക്കുന്നതിനാണു മോഡിയെ ക്ഷണിച്ചിരിക്കുന്നത് . ലോകം ആകാംക്ഷയോടെയാകും ഇദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കുവാന്‍ കാതോര്ക്കുകയെന്നും ഇദ്ദേഹം കൂട്ടിച്ചേര്ത്തു.കണ്സെര്വേറ്റീവ് ഫ്രണ്ട്സ് ഒഫ് ഇന്ത്യയാണു രണ്ടാമത്തെ ക്ഷണക്കത്ത് അയച്ചത്. ഗുജറാത്ത് കലാപത്തിന് ശേഷമാണു ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ മോഡിക്കു നിരോധനം ഏര്പ്പെടുത്തിയത്, എന്നാല് യുഎസ് ഒഴിച്ച് മറ്റെല്ലാ രാജ്യങ്ങളും ഇതു നീക്കി.പത്തു മാസം മുമ്പാണ് മോഡിക്കെതിരേയുള്ള ഉപരോധം ബ്രിട്ടന്‍ പിന്‍വലിച്ചത് .

Loading...

Leave a Reply

Your email address will not be published.

More News