Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:47 pm

Menu

Published on July 24, 2015 at 11:40 am

ഗൂഗിളിൽ ലോകത്തെ മണ്ടന്മാരായ പ്രധാനമന്ത്രിമാരുടെ പട്ടികയില്‍ നരേന്ദ്രമോദി !!!

narendra-modi-in-the-list-of-most-stupid-prime-ministers-in-world

ലോകത്തിലെ മണ്ടന്മാരായ പ്രധാനമന്ത്രിമാരെ ഗൂഗിളില്‍ തിരഞ്ഞാല്‍ വരുന്നത് ഇന്ത്യന്‍പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍. തായ്‌ലന്റിലെ മുന്‍ പ്രധാനമന്ത്രി അഭിഷിട്ട് വെജൈവയും ന്യൂസിലന്റിന്റെ പ്രധാനമന്ത്രിയും പട്ടികയിലുണ്ട്. ഗൂഗിളിന്റെ വിചിത്രമായ തിരച്ചില്‍ ഫലങ്ങള്‍ പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്.

ലോകത്തെ മണ്ടന്മാരായ പ്രധാനമന്ത്രിമാരെ വിട്ട് ഇന്ത്യയിലെ ഏറ്റവും മണ്ടനായ പ്രധാനമന്ത്രിയെ ഗൂഗിളില്‍ തിരഞ്ഞാലും മോദി തന്നെയാണ് വരുന്നത്. ഇന്ത്യയിലെ 10 കൊടുകുറ്റവാളികളെ തിരയുമ്പോള്‍ മോദിയുടെ ചിത്രം ലഭിക്കുന്നത് നേരത്തേ ഗൂഗിളിനെ വിവാദത്തിലാക്കിയിരുന്നു. ഇതേ തുടര്‍ന്ന് അന്ന് ഗൂഗിള്‍ നിരുപാധികം മാപ്പു ചോദിച്ച് പ്രസ്താവനയിറക്കിയിരുന്നു.

ബ്രിട്ടീഷ് ദിനപത്രം നല്‍കിയ തെറ്റായ വിവരത്തെ തുടര്‍ന്നാണ് മോദിയുടെ ചിത്രം കൊടും കുറ്റവാളികളുടെ കൂടെ വന്നതെന്നാണ് ഗൂഗിള്‍ നല്‍കിയ വിശദീകരണം. ഗൂഗിള്‍ മനഃപൂര്‍വ്വമായി ഇന്ത്യന്‍ പ്രധാനമന്ത്രിയ വ്യക്തിഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും അന്ന് പറഞ്ഞിരുന്നു. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുമെന്നും ഗൂഗിള്‍ അറിയിച്ചിരുന്നു.

Loading...

Comments are closed.

More News