Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 1:20 pm

Menu

Published on February 18, 2015 at 5:13 pm

മോദിയുടെ പേരെഴുതിയ കോട്ട് ഇന്ന് ലേലത്തിന്

narendra-modis-suit-to-be-auctioned-in-surat

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരെഴുതിയ കോട്ട് ഇന്ന് ലേലത്തിന് വെച്ചു. സൂറത്തിലാണ് മോദിക്ക് സമ്മാനമായി കിട്ടിയ വസ്തുക്കളും കോട്ടുമടക്കം 450ലധികം സാധനങ്ങൾ ലേലത്തിന് വച്ചിട്ടുള്ളത്. ലേല തുക ഗംഗാ നദി ശുദ്ധിയാക്കൽ പദ്ധതിക്ക് വേണ്ടി ചെലവഴിക്കും. ബിജെപി നേതാവായ രാജുഭായി അഗർവാളിൻറെ 51 ലക്ഷം രൂപയാണ് ആദ്യ ലേല തുക. കോട്ട് ധരിച്ച മോദിയുടെ ഒരു പ്രതിമ സൂറത്തിലെ സയൻസ് സെൻററിലാണ്‌ പ്രദർശിപ്പിച്ചിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോളായിരുന്നു നരേന്ദ്ര മോദി സ്വന്തം പേരെഴുതിയ ഈ കോട്ട് ധരിച്ചത്. അഹമ്മദാബാദിലെ ‘ജേഡ്ബ്ലു’എന്നയാളാണ് ഇത് തുന്നിയത്. ഇതിന് മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോളും മോദി ഇത്തരത്തില്‍ ലേലം നടത്തിയിരുന്നു. ഈ തുക പാവപ്പെട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ് ചെലവഴിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News