Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 11:43 am

Menu

Published on April 1, 2017 at 1:16 pm

ടെറസിനു മുകളില്‍ ഓലയിട്ടാല്‍ ചൂട് കുറയ്ക്കാം

natural-air-conditioner-reduce-heat

വേനല്‍ അതിന്റെ രൗദ്രഭാവം കാണിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. മുറിക്കുള്ളിലും മറ്റും എസിയോ ഫോനോ ഓണ്‍ ചെയ്യാതെ കടക്കാനാകാത്ത അവസ്ഥ പല വീടുകളിലും കാണാം.

വീടിനുള്ളില്‍ ഫാനിട്ടാല്‍ പോലും നന്നായൊന്ന് കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥ. കോണ്‍ക്രീറ്റ് വീടാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എങ്കിലും ചൂടിന് അല്‍പ്പമൊരു ശമനമുണ്ടാവാനുള്ള ഒരു പരീക്ഷണമാണിത്.

കുറച്ച് ഓടും ഓലമടലും കിട്ടിയാല്‍ കോണ്‍ക്രീറ്റ് വീട്ടില്‍ തണുപ്പുനിറഞ്ഞ അന്തരീക്ഷമുണ്ടാക്കാം. മേല്‍ക്കൂരയില്‍ ഓടുകള്‍ നിരത്തി, അതിനുമുകളില്‍ ഓലമടലുകള്‍ നിരത്തുകയാണ് ചെയ്യേണ്ടത്. പകല്‍മുഴുവന്‍ വെയിലേറ്റ് കിടക്കുന്ന കോണ്‍ക്രീറ്റ് മേല്‍ക്കൂര രാത്രിസമയവും മുറിയില്‍ ചൂട് നിലനിര്‍ത്തും. മാത്രമല്ല ഇതോടെ സീലിങ്ങ് ഫാന്‍ തരുന്നതും ചൂട് കാറ്റുതന്നെയായിരിക്കും.

കോണ്‍ക്രീറ്റ് ചുട്ടുപഴുക്കുന്നത് തടയുക എന്നതാണ് ഇതിന് പരിഹാരം. ഇതിനാണ് ഓലമടലുകള്‍ ഉപയോഗിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News