Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 6:47 pm

Menu

Published on August 26, 2016 at 11:20 am

മുടി നീട്ടാൻ ഇനി സ്‌ട്രെയ്റ്റനിംഗ് വേണ്ട…..

natural-way-to-straighten-hair-using-curd-and-banana

മുടി സ്‌ട്രെയ്റ്റിനിംഗ് ചെയ്യുന്നത് ഇന്നത്തെകാലത്ത് ഒരു ട്രെന്റായി മാറിയിരിക്കുകയാണ്.ഇതിനുവേണ്ടി ബ്യൂട്ടിപാര്‍ലറുകളില്‍ പോയി കാശുകളയുന്നവരാണ് മിക്കവരും.സാധാരണ ബ്യൂട്ടിപാര്‍ലറുകളില്‍ ക്രീം ഉപയോഗിച്ചാണ് മുടി സ്‌ട്രെയ്റ്റിനിംഗ ചെയ്യുന്നത്. ഈ ക്രീമില്‍ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ടാകും. മുടിയുടെ ആരോഗ്യത്തിന് ഗുണകരവുമല്ല.എന്നാൽ ഇതിന് പ്രതിവിധി നിങ്ങളുടെ വീട്ടിൽ തന്നെയുണ്ട്.നിങ്ങള്‍ക്കു തനിയെ മുടി നീട്ടുകയും ചെയ്യാം.പാർശ്വഫലങ്ങൾ ഒട്ടും ഇല്ലാതെ തന്നെ…മുട്ടയും പഴവും ഉപയോഗിച്ച് എങ്ങനെ മുടി സ്‌ട്രെയ്റ്റിനിംഗ് ചെയ്യാമെന്ന് നോക്കാം…

ചേരുവകള്‍

ഒരു കപ്പു തൈര്
2 പഴുത്ത പഴം
2 ടേബിള്‍സ്പൂണ്‍ തേന്‍

പഴം നല്ലപോലെ ഉടയ്ക്കുക. ഇതിലേയ്ക്കു തൈരും തേനും ചേര്‍ത്ത് നല്ലപോലെ ഇളക്കി മിശ്രിതമാക്കുക. മുടിയുടെ തുടക്കം മുതല്‍ അറ്റം വരെ ഈ മിശ്രിതം തേച്ചു പിടിപ്പിയ്ക്കുക.

മുടിയുടെ നീളമനുസരിച്ച് തൈരിന്റെ അളവിലും വ്യത്യാസം വരുത്താം.ഒരു മണിക്കൂര്‍ നേരം ഈ മിശ്രിതം തലയില്‍ തന്നെ വയ്ക്കുക. പിന്നീട് വീര്യം കുറഞ്ഞ ഷാംപൂ, കണ്ടീഷണര്‍ എന്നിവയുപയോഗിച്ചു കഴുകാം.

എത്ര ചുരുണ്ട മുടിയും നീട്ടാന്‍ ഈ മിശ്രിതം സഹായിക്കും. ഇത് ആഴ്ചയില്‍ രണ്ടുമൂന്നു തവണ അടുപ്പിച്ചു ചെയ്താല്‍ കൂടുതല്‍ ഗുണം ലഭിയ്ക്കും. ഇതല്ലെങ്കിലും ഏതെങ്കിലും ഫംഗ്ഷനുകള്‍ക്ക് പോകുന്നതിനു മുന്‍പും പരീക്ഷിയ്ക്കാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News