Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 2:15 pm

Menu

Published on June 6, 2014 at 1:10 pm

പട്ടാപ്പകല്‍ വനിതാ കണ്ടക്ടറെ മർദ്ദിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

navi-mumbai-man-thrashes-lady-st-bus-conductor

മുംബൈ: നവി മുംബൈയില്‍ യാത്രക്കാര്‍ നോക്കിനില്‍ക്കെ വനിതാ കണ്ടക്ടർക്ക് ക്രൂര മർദ്ദനം. ബസില്‍ യാത്ര ചെയ്തിരുന്ന യുവാവാണ് കണ്ടക്ടറെ മർദ്ദിച്ചത്.സംഭവത്തിൽ ഫാക്ടറി തൊഴിലാളിയായ അഭിഷേക് സിംഗ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.വൈകീട്ട് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇയാൾ ബസ്സിൻറെ മുൻവശത്തെ വാതിലിലാണ് നിന്നിരുന്നത്.ഇവിടെ നിന്ന് മാറി നിൽക്കാൻ ബസ്സിലെ ഡ്രൈവർ ആവശ്യപ്പെട്ടപ്പോൾ യുവാവ് തെറി വിളിക്കാൻ തുടങ്ങി.അപ്പോൾ കണ്ടക്ടർ ഇടപെട്ടു.ഇതോടെ ദേഷ്യം പിടിച്ച ഇയാൾ 34കാരിയായ കണ്ടക്ടറെ മർദ്ദിക്കാൻ തുടങ്ങി. ഇതിനെ തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തിയപ്പോൾ യുവാവ് കണ്ടക്ടറുടെ കാൽ പിടിച്ച് വലിച്ച് പുറത്തേക്കിട്ട ശേഷം കണ്ടക്ടറുടെ യൂണിഫോം വലിച്ചുകീറി. ഇതോടെ കണ്ടക്ടറുടെ ബോധം പോയി. മർദ്ദനം തടയാൻ ചെന്ന ഡ്രൈവറും പരാജയപ്പെട്ടപ്പോൾ മാത്രമാണ് അതുവരെ കണ്ടു നിന്ന ബസ്സിലെ മറ്റു യാത്രക്കാർ ഇടപെട്ടത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News