Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി യുടെ എന്‍.ഡി.എ. സഖ്യത്തിന് 279 സീറ്റ് ലഭിക്കുമെന്ന് എന്‍.ഡി.ടി.വി. എക്‌സിറ്റ് പോള്‍.കഴിഞ്ഞ ദിവസം രാത്രി പുറത്തുവിട്ട ഫലത്തിലാണ് ഇക്കാര്യം പറഞ്ഞത്.കോണ്‍ഗ്രസ് സഖ്യത്തിന് 103 ഉം മറ്റ് പാർട്ടികൾക്ക് 161 സീറ്റുകളും ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. കേരളത്തില്‍ രണ്ട് മുന്നണികളും 10 സീറ്റുകള്‍ വീതം നേടാനാണ് സാധ്യത.ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.ക്ക് 51 മുതല്‍ 61 വരെ സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസ്സിന് നാലും സമാജ് വാദി പാര്‍ട്ടിക്ക് 10-14 സീറ്റും ബി.എസ്.പി.ക്ക് എട്ട് സീറ്റും ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.ബി.ജെ.പി. അധികാരത്തിലിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളെ കൂടാതെ ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും ബിഹാറിലും ബി.ജെ.പി സഖ്യത്തിന് വൻ വിജയം ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചിച്ചിരിക്കുന്നത്.
Leave a Reply