Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 10:56 pm

Menu

Published on August 25, 2017 at 3:23 pm

21 കോടിയോളം വരുന്ന സ്വത്തുക്കള്‍ ഉടമ എഴുതിവെച്ചത് വളര്‍ത്തു പൂച്ചകളുടെ പേരില്‍

new-york-woman-leaves-300000-two-cats-will

പ്രായമായവര്‍ തങ്ങളുടെ കാലശേഷം സ്വത്തുക്കള്‍ മക്കളുടെയോ ഏറ്റവും അടുത്ത ബന്ധുക്കളുടെയോ പോരില്‍ എഴുതിവെക്കുന്നത് നമ്മള്‍ക്ക് സാധരണയായി അറിയാവുന്ന കാര്യമാണ്. എന്നാല്‍ ന്യൂയോര്‍ക്ക് സ്വദേശിയായ ഒരു സ്ത്രീ ഇക്കാര്യത്തില്‍ ഏവരേയും ഞെട്ടിച്ച ഒരു കാര്യമാണ് ചെയ്തുവെച്ചത്.

88 വയസുള്ള എലന്‍ ഫ്രേ വൗട്ടേഴ്‌സ് എന്ന വനിത മരണത്തിനു കീഴടങ്ങിയത്, തന്റെ പേരിലുള്ള മുഴുവന്‍ സ്വത്തുവകകളും പൂച്ചകളുടെ പേരിലെഴുതി വെച്ചിട്ടാണ്. തന്റെ മരണ ശേഷവും പ്രിയപ്പെട്ട വളര്‍ത്തു പൂച്ചകളായ ട്രോയിക്കും ടൈഗറിനും ഒരു കുറവും ഉണ്ടാതിരിക്കാനായിരുന്നു ഈ കടുംകൈ.

19 കോടിയോളം മതിപ്പുവില വരുന്ന എസ്റ്റേറ്റും 2 കോടിയോളം വരുന്ന തുകയുമാണ് പൂച്ചകളുടെ പേരില്‍ ട്രസ്റ്റില്‍ നിക്ഷേപിച്ചിരിക്കുന്നത്. രോഗബാധിതയായി കിടപ്പിലായിരിക്കെ എലനെ ശുശ്രൂഷിച്ചിരുന്ന രണ്ടു പേരാണ് ഇപ്പോള്‍ പൂച്ചകളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.

എലന്‍ മുത്തശ്ശി മരിക്കുന്നതിനു മുന്‍പ് തന്നെ തന്റെ പ്രിയപ്പെട്ട പൂച്ചകളെ നന്നായി സംരക്ഷിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്ന് ഇവര്‍ പറയുന്നു. പൂച്ചകള്‍ക്ക് ഒരു കുറവും വരുത്തരുത്. അവരെ ഒരിക്കലും കൂട്ടിലടയ്ക്കരുത്. അവര്‍ക്കാവശ്യമായ സ്‌നേഹവും പരിചരണവും നല്‍കണമെന്നും എലന്‍ നിര്‍ദേശിച്ചിരുന്നു.

പൂച്ചകളുടെ ഭക്ഷണം, സൗന്ദര്യ-ആരോഗ്യ സംരക്ഷണം എന്നിവയ്ക്കായും ഫണ്ട് നീക്കിവച്ചിട്ടുണ്ട്. ഈ പൂച്ചകള്‍ എലന് സ്വന്തം മക്കളെപ്പോലെയായിരുന്നുവെന്ന് പരിചാരകരിലൊരാളായ ഡാലിയ ഗ്രിസില്‍ പറയുന്നു. ഡാലിയയാണ് ടൈഗറിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ടൈഗര്‍ ഒരു മിടുക്കന്‍ പൂച്ചയാണെന്നാണ് ഡാലിയയുടെ അഭിപ്രായം.

എലന്റെ വക്കീല്‍ ആദ്യം പൂച്ചക്കളുടെ പേരില്‍ സ്വത്തെഴുതിവയ്ക്കാനുള്ള തീരുമാനത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ അവര്‍ തന്റെ തീരുമാനത്തില്‍ തന്നെ ഉറച്ചു നിന്നതായി കുടുംബ വക്കീലായ ഇര്‍വിന്‍ ഫിന്‍ഗറിറ്റ് പറഞ്ഞു.

പൂച്ചകളുടെ കാലശേഷം ബാക്കി വരുന്ന സ്വത്തുക്കളില്‍ 3 മില്യണ്‍ ഡോളറിന്റെ എസ്റ്റേറ്റ് പൂച്ചകളെ നോക്കുന്ന 2പരിചാരകര്‍ക്കായും ഇവയുടെ പേരില്‍ ട്രസ്റ്റില്‍ ബാക്കിവരുന്ന തുക സഹോദരിക്കും വക്കീലിനും മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാമെന്നാണ് വില്‍പത്രത്തില്‍ എഴുതിയിട്ടുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News