Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 17, 2026 9:19 pm

Menu

Published on October 12, 2013 at 2:53 pm

10വയസ്സുകാരനെ പള്ളിയിലെ ജീവനക്കാരന്‍ പീഡിപ്പിച്ചു

nine-year-old-boy-was-sodomized-at-a-mosque-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%82-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6

നാഗ്പൂര്‍: അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗ്പൂരിലെ മംഗള്‍വാരി ബസാറിലെ ഒരു പള്ളിയിലെ സന്നദ്ധ സേവകനായ യുവാവാണ് ആണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഒക്ടോബര്‍ അഞ്ചിനാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. മുഹദ് അഷ്ഫാക്ക് ഷെയ്ഖ് നസീര്‍ എന്നയാളാണ് ആണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ അച്ഛനും നാട്ടുകാരും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചവശനാക്കി. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു കേസില്‍ ശിക്ഷിയ്ക്കപ്പെട്ട് ജയിലില്‍ കിടന്നയാളാണ് പ്രതി.
ഒന്നര മാസം മുന്‍പാണ് ഇയാള്‍ പള്ളിയില്‍ എത്തുന്നത്. കുട്ടികള്‍ക്ക് മിഠായിയും കാശും മറ്റും നല്‍കുന്ന ഇയാള്‍ ജയില്‍ ജീവിതത്തിന് ശേഷം നല്ലവനായെന്ന് നാട്ടുകാരും വിശ്വസിച്ചു. എന്നാല്‍ കുട്ടികളെ ഇത്തരത്തില്‍ വശീകരിച്ച് പീഡിപ്പിയ്ക്കുകയായിരുന്നു പ്രതിയുടെ പതിവ്.കുട്ടിയുടെ പിതാവിനും ചില നാട്ടുകാര്‍ക്കുമെതിരെ തന്നെ ആക്രമിച്ചതിന് ജീവനക്കാരന്‍ പരാതി നല്‍കിയിട്ടുണ്ട് . ഇയാള്‍ക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് പൊലീസ് കേസെടുത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News