Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ ലോകത്തെ എറ്റവും വിലകൂടിയ സാരിയുടെ ഉടമയെന്ന റെക്കോർഡ് ഇനി മുകേഷ് അംബാനിയുടെ ഭാര്യ നിതയ്ക്ക് സ്വന്തം.റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ഗ്രൂപ്പ് സിഇഒ യുടെ പുത്രം പീരാമള്‍ നത്വാനിയുടെ വിവാഹ ചടങ്ങിൽ നിത ധരിക്കാനിരിക്കുന്ന ഡിസൈനര്‍ സാരിയ്ക്ക് വില 40 ലക്ഷമാണ്. . ചെന്നൈ ശിവലിംഗം ഡിസൈന്‍ ചെയ്‌തിട്ടുള്ള ഈ ഡിസൈനര്‍ സാരിയുടെ ഭാരം എട്ടു കിലോയാണ്. ഒരു വര്‍ഷം കൊണ്ട് 12 പേര്‍ ചേര്‍ന്നാണ് സാരി നിര്‍മ്മിച്ചത്. ലോകത്തിലെ ഏറ്റവും വില കൂടിയത് എന്ന പേരില്‍ സാരി ഗിന്നസ് റെക്കോഡില്‍ പേര് ചേര്‍ത്തിരിക്കുകയാണ്. 2015 ഫെബ്രുവരി 3 നാണ് സാരി പ്രദര്‍ശനം.വിവാഹപട്ട് എന്ന് പേരിട്ടിരിക്കുന്ന സാരി മഹത്തരമാകുന്നത് വിഖ്യാത ചിത്രകാരന്‍ രാജാ രവി വര്‍മ്മയുടെ പെയ്‌ന്റിംഗ് ചേര്‍ത്താണ്. രവി വര്‍മ്മയുടെ 11 പെയ്‌ന്റിംഗുകള്‍ ആണ് സാരിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡിസൈനര്‍ പാറ്റേണായി സ്വര്‍ണ്ണത്തരി വിതറിയിരിക്കുന്നു. അലങ്കാരം കൂട്ടാനായി മാണിക്യം, മരതകം, ഇന്ദ്രനീലം, പവിഴം തുടങ്ങിയ വിലമതിക്കാനാകാത്ത കല്ലുകളും സാരിയില്‍ പതിച്ചിട്ടുണ്ട്.
–
Leave a Reply