Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:36 am

Menu

Published on November 13, 2017 at 1:35 pm

സ്മാര്‍ട്ട് ഫോണ്‍ രാത്രി ചാര്‍ജിലിട്ട് കിടന്നുറങ്ങിയാല്‍?

no-charging-your-iphone-overnight-does-not-destroy-the-battery

ഇന്നത്തെക്കാലത്ത് പലര്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാതെ ഒരു ദിവസം പോലും കഴിയാനാകില്ല. ഇത്തരക്കാര്‍ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്‌നം സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററി ചാര്‍ജാണ്. പലര്‍ക്കും ചാര്‍ജ് ചെയ്യാന്‍ സമയം പോലും കിട്ടാറില്ല. ഈ സാഹചര്യത്തില്‍ ചിലരെങ്കിലും രാത്രി ഫോണ്‍ ചാര്‍ജ് ചെയ്യാനിട്ട് കിടന്നുറങ്ങുന്നവരാണ്.

ഇത്തരത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്യാനിടുന്നത് ബാറ്ററിയെ തകര്‍ക്കുമെന്നാണ് പൊതുവെ പറയാറുള്ളത്. പലരും പേടിച്ച് ഇത്തരത്തില്‍ ചെയ്യാറുമില്ല.

എന്നാല്‍ ഇത്തരം ധാരണകളൊക്കെ മാറ്റിയേക്കൂ എന്നാണ് ക്വോറ എന്ന വെബ്സൈറ്റില്‍ ടെക് എഴുത്തുകാരനായ ജെസ്സി ഹോളിങ്ടന്‍ പറയുന്നത്. ലിഥിയം അയണ്‍ അല്ലെങ്കില്‍ ലിഥിയം പോളിമര്‍ ബാറ്ററി ഉപയോഗിക്കുന്ന ഏതൊരു ഉപകരണമായാലും തീര്‍ച്ചയായും അതിലൊരു ചാര്‍ജിങ് സര്‍ക്ക്യൂട്ട് ഉണ്ടാകും. അത് ബാറ്ററി 100 ശതമാനം ആയിക്കഴിഞ്ഞാല്‍ ഓട്ടോമാറ്റിക് ആയി ചാര്‍ജറില്‍ നിന്നുള്ള വൈദ്യുതി പ്രവാഹം വിച്ഛേദിക്കും.

അടിസ്ഥാനപരമായി സ്മാര്‍ട്ട്ഫോണ്‍ ബാറ്ററിയും സ്മാര്‍ട്ട്ഫോണുകളെപ്പോലെ സ്മാര്‍ട്ട് ആയിരിക്കും. ആപ്പിള്‍, സാംസങ് തുടങ്ങി എല്ലാ പ്രധാന ടെക് കമ്പനികളും ലിഥിയം അടിസ്ഥാനമായ ബാറ്ററികളാണ് ഫോണുകളില്‍ സാധാരണയായി ഉപയോഗിച്ചു വരുന്നത്.

ലിഥിയം അയണ്‍ ബാറ്ററികള്‍ പരിമിതമായ ‘ചാര്‍ജ് സൈക്കിള്‍’ മാത്രമുള്ളവയാണ്. ബാറ്ററി പൂജ്യത്തില്‍ നിന്നും പൂര്‍ണ്ണമായും (100 ശതമാനം) ചാര്‍ജ് ചെയ്യുന്നതാണ് ഒരു ചാര്‍ജ് സൈക്കിള്‍. ഭാഗികമായ ചാര്‍ജിങ്ങുകള്‍ക്ക് ഭാഗികമായി മാത്രമേ ചാര്‍ജ് സൈക്കിളുകള്‍ ഉപയോഗിക്കുകയുള്ളൂ.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഓരോ തവണയും നിങ്ങള്‍ ഐഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വയ്ക്കുന്നത് ബാറ്ററി 90 ശതമാനം ഉള്ളപ്പോള്‍ ആണെങ്കില്‍ ചാര്‍ജ് സൈക്കിളിന്റെ 1/10 അല്ലെങ്കില്‍ 10 ശതമാനം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ. അതേസമയം, നിങ്ങള്‍ മനപ്പൂര്‍വം ബാറ്ററി പൂര്‍ണമായും തീര്‍ന്ന ശേഷം ചാര്‍ജ് ചെയ്യാനിടുകയാണെങ്കില്‍ ചാര്‍ജ് സൈക്കിള്‍ പൂര്‍ണ്ണമായും ഉപയോഗിക്കുന്നു.

ഐഫോണ്‍ രാത്രിയില്‍ മുഴുവന്‍ ചാര്‍ജ് ചെയ്യാനിടുന്നതു കൊണ്ട് ബാറ്ററിയ്ക്ക് ചെറിയ കേടുപാടു പോലും സംഭവിക്കില്ലെന്നും അദ്ദേഹം പറയുന്നത്. 90 ശതമാനം ബാറ്ററിയുള്ള ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഇട്ടാലും ഒരു കുഴപ്പവും സംഭവിക്കില്ല. ലളിതമായി പറഞ്ഞാല്‍, ഐഫോണ്‍ എന്നല്ല മറ്റേത് ആധുനിക ഇലക്ട്രോണിക് ഉപകരണവും ഓവര്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ലെന്നതാണ് കാരണം.

Loading...

Leave a Reply

Your email address will not be published.

More News