Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 10:49 am

Menu

Published on April 3, 2014 at 12:22 pm

തന്നെയാരും ചുംബിച്ചിട്ടുമില്ല, താന്‍ ആരെയും തല്ലിയിട്ടുമില്ല:നഗ്മ

no-one-tried-to-kiss-me-nagma

ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ തനിക്കുണ്ടായ കൈയ്യേറ്റ ശ്രമങ്ങള്‍ നിഷേധിച്ച് നടി നഗ്മ രംഗത്തെത്തി.തന്നെ ആരും ചുംബിച്ചില്ലെന്നും മോശമായി പെരുമാറിയതിന് താന്‍ ആരെയും തല്ലിയിട്ടില്ലെന്നുമാണ് ഇപ്പോള്‍ നഗ്മ പറയുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത് .മീററ്റിലെ ഒരു പ്രചാരണ പരിപാടിയ്ക്കിടെ പ്രാദേശിക എം എല്‍ എയായ ഗജരാജ് സിംഗ് നഗ്മയെ ചുംബിച്ചത് വിവാദമായിരുന്നു. തൊട്ടുപിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ച മീററ്റില്‍ തന്നെ പൊതു പരിപാടില്‍ പങ്കെടുക്കാനെത്തിയ നഗ്മയെ ഒരു യുവാവ് ചുംബിച്ചു. ഇയാള കരണത്തടിച്ച് മാറ്റിയ നഗ്മ ഇനിയും ഇത്തരത്തില്‍ ദുരനുഭവമുണ്ടായാല്‍ താന്‍ മീററ്റിലേക്ക് പ്രചാരണ പരിപാടിയ്ക്കായി വരില്ലൈന്ന് വരെ പറഞ്ഞു. ചുംബന ദൃശ്യങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ വന്‍ പ്രചാരണം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം നഗ്മയ്ക്ക് കൂടുതല്‍ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെയും കാണുകയും ചെയ്തു. എന്നാല്‍ ഇതിനെയെല്ലാം തള്ളിമാറ്റിയാണ് നഗ്മ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. നിയമ സഭാംഗമായ ഗജരാജ് സിംഗ് മകളോടെന്നപോലെയാണ് തന്നോടിടപെട്ടതെന്നാണ് നഗ്മ പറയുന്നത്. ചില കാര്യങ്ങള്‍ തന്നോട് സംസാരിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നടപടിയേടുക്കേണ്ട കാര്യമില്ലെന്നും നഗ്മ വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News