Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:41 pm

Menu

Published on January 18, 2017 at 4:28 pm

നോക്കിയ 6ന്റെ ആദ്യ ഫ്‌ളാഷ് സെയില്‍ നാളെ; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പത്തുലക്ഷം പിന്നിട്ടു

nokia-6-gets-1-million-registrations-ahead-january-19-flash-sale

ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ വിപണിയില്‍ പകരക്കാരില്ലാതിരുന്ന നോക്കിയ മൂന്നു വര്‍ഷത്തിനു ശേഷം പുറത്തിറക്കുന്ന ആദ്യ നോക്കിയ ബ്രാന്‍ഡ് ഫോണിന് മികച്ച പ്രതികരണം.

നാളെ നിശ്ചയിച്ചിരിക്കുന്ന നോക്കിയയുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്  ഫോണ്‍ നോക്കിയ 6ന്റെ ഫ്‌ളാഷ് സെയിലിന് ഇതിനോടകം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം പത്തുലക്ഷം പിന്നിട്ടു. ജെ.ഡി ഡോട്ട് കോം എന്ന വെബ്‌സൈറ്റ് വഴിയാണ് വില്‍പ്പന. നിലവില്‍ ചൈനയില്‍ മാത്രമാണ് വില്‍പ്പനയുള്ളത്.

nokia-6-gets-1-million-registrations

നോക്കിയ ബ്രാന്‍ഡ് അവകാശമുള്ള എച്ച്.എം.ഡി ഗ്ലോബല്‍ എന്ന കമ്പനിയാണ് നോക്കിയ 6 ഫോണ്‍ വിപണിയിലെത്തിക്കുന്നത്. മിഡ് റേഞ്ച് ആന്‍ഡ്രോയ്ഡ് ഫോണാണ് നോക്കിയ 6.

തങ്ങളുടെ വെബ്‌സൈറ്റ് വഴിയാണ് ഫിന്‍ലാന്‍ഡ് കമ്പനിയായ എച്ച്.എം.ഡി ഗ്ലോബല്‍, നോക്കിയ 6 പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ലാസ് വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമെര്‍ ഇലക്ട്രോണിക് ഷോയില്‍ (ഇഋട 2017) നോക്കിയ ഫോണ്‍ പുറത്തിറക്കുമെന്നാണ് കരുതിയിരുന്നെങ്കിലും കമ്പനി അപ്രതീക്ഷിത നീക്കത്തിലൂടെ നോക്കിയ 6 അവതരിപ്പിക്കുകയായിരുന്നു.

ചൈനീസ് വില 1699 യുവാനാണ്, (246 ഡോളര്‍, ഏകദേശം 16760 രൂപ) ഫോണിന്റെ വില. ആന്‍ഡ്രോയ്ഡ് 7.0 ന്യൂഗട്ടിലാണ് നോക്കിയ 6 പ്രവര്‍ത്തിക്കുന്നത്. 5.5 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയ്ക്ക് 403 പി.പി.ഐ പിക്‌സല്‍ സാന്ദ്രതയുണ്ട്. ഗൊറില്ല ഗ്ലാസ്സ് 2.5ഡി ഡിസ്‌പ്ലേ സംരക്ഷിക്കുന്നു. 3000 എം.എ.എച്ച് ആണ് ഫോണിന്റെ ബാറ്ററി ശേഷി.

എല്‍.ഇ.ഡി ഫ്‌ലാഷോടുകൂടിയ 16 മെഗാപിക്‌സല്‍ പിന്‍ക്യാമറയും 8 മെഗാപിക്‌സല്‍ മുന്‍ക്യാമറയുമാണ് ഫോണിലുള്ളത്. ഡ്യുവല്‍ സിം സൗകര്യവും ഫോണിലുണ്ട്. ഒരു ജി.എസ്.എം സിമ്മും ഒരു സി.ഡി.എം.എ സിമ്മും ഉപയോഗിക്കാം.

4 ജിബി റാമുമായി എത്തുന്ന ഫോണിന് കരുത്തുപകരുന്നത് ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രൊസസറാണ്. 64 ജിബി ഇന്റേണല്‍ മെമ്മറിയുണ്ട് നോക്കിയ 6ന്. എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ മെമ്മറി ശേഷി ഉയര്‍ത്താം.

3ജി, 4ജി, ജി.പി.എസ്, ബ്ലൂടൂത്ത്, യു.എസ്.ബി-ഒ.ടി.ജി തുടങ്ങിയവയാണ് ഫോണിലെ കണക്ടിവിറ്റി സവിശേഷതകള്‍. അലുമിനിയം മെറ്റാലിക് ബോഡിയാണ് നോക്കിയ 6ന് രൂപഭംഗി നല്‍കുന്നത്. സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News