Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:55 am

Menu

Published on February 25, 2019 at 4:17 pm

5 ക്യാമറകളുമായി നോക്കിയ 9 പ്യുവര്‍ വ്യൂ

nokia-pure-view-with-5-cameras-launched-at-mwc

നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ പുതിയ നോക്കിയ പ്യുവര്‍ വ്യൂ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. അഞ്ച് ക്യാമറകളുമായെത്തുന്ന ലോകത്തെ ആദ്യ സ്മാര്‍ട്‌ഫോണ്‍ ആണിത്. ഒപ്പം നോക്കിയ 210 ഫീച്ചര്‍ ഫോണും. നോക്കിയ 4.2, നോക്കിയ, 3.2, നോക്കിയ 1 പ്ലസ് എന്നീ സ്മാര്‍ട്‌ഫോണുകളും അവതരിപ്പിച്ചു.

നോക്കിയ പ്യുവര്‍ വ്യൂ സ്മാര്‍ട്‌ഫോണ്‍ സോഫ്റ്റ് വെയറിന് ഫോണില്‍ ക്യാമറയിലെ ഒരോ ലെന്‍സിനേയും പ്രത്യേകം നിയന്ത്രിക്കാനാകുമെന്ന് എച്ച് എംഡി ഗ്ലോബല്‍ പറയുന്നു. 60 മെഗാപിക്‌സല്‍ മുതല്‍ 240 മെഗാപിക്‌സല്‍ വരെ വലിപ്പമുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ ഈ ക്യാമറയ്ക്കാവും. മികച്ച ഡെപ്തുള്ള ചിത്രങ്ങളാവും ഇവയെന്നും കമ്പനി അവകാശപ്പെടുന്നു.

അഡോബി ലൈറ്റ് റൂം സൗകര്യവും ഫോണിലുണ്ടാവും. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി ഫീച്ചറുകളുള്ള ക്യാമറ ആപ്ലിക്കേഷനാണ് ഫോണിലുണ്ടാവുക. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍ ആണ് നോക്കിയ 9 പ്യുവര്‍ വ്യുവില്‍ ഉള്ളത്. ഇതിന് ഏകദേശം 699 ഡോളര്‍ (49653.81 രൂപ) വിലയുണ്ടാകും. 2കെ റസലൂഷനിലുള്ള സ്‌ക്രീനില്‍ നോച്ച് ഇല്ല. എന്നാല്‍ മുകളിലും താഴെയും ബെസലുകളുണ്ട്.

4കെ വീഡിയോ സൗകര്യമുള്ള ക്യാമറായണിതില്‍. എന്നാല്‍ വീഡിയോ റെക്കോഡിങിന് ഒരു ക്യാമറ ലെന്‍സ് മാത്രമാണ് ഉപയോഗിക്കുക. അതേസമയം ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ സംവിധാനം ഫോണ്‍ ക്യാമറയില്‍ ഇല്ല. എന്നാല്‍ വീഡിയോയ്ക്ക് വേണ്ടി ഇലക്ട്രോണിക് ഇമേജ് സ്‌റ്റെബിലൈസേഷന്‍ സൗകര്യമുണ്ട്. സെയ്‌സ് (Zeiss) ക്യാമറ ലെന്‍സുകളാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്‌ഫോണ്‍ ആണിത്. ആന്‍ഡ്രോയിഡ് പൈ പതിപ്പാണ് ഫോണിലുള്ളത്. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ഫോണ്‍ വിപണിയിലെത്തും.

നോക്കിയ 4.2, നോക്കിയ 3.2

രണ്ട് ഇടത്തരം വിലയുള്ള സ്മാര്‍ട്‌ഫോണുകളാണിവ. ആന്‍ഡ്രോയിഡ് വണ്‍ ഓഎസ് ആണിതില്‍. ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടന്‍, ഫെയ്‌സ് അണ്‍ലോക്ക് ഫീച്ചര്‍, എഐ സംവിധാനമുള്ള ക്യാമറ സൗകര്യങ്ങള്‍ ഫോണുകളിലുണ്ടാവും.

നോക്കിയ 4.2 സ്മാര്‍ട്‌ഫോണില്‍ 5.71 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ ആണുള്ളത്. പവര്‍ ബട്ടനില്‍ ഒരു എല്‍ഇഡി ലൈറ്റ് നല്‍കിയിട്ടുണ്ട്. 13 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമഖയും അഞ്ച് മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമഖയും ആണിതില്‍. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 439 പ്രൊസസറും ഫോണില്‍ ഉപയോഗിച്ചിരിക്കുന്നു. പിങ്ക്, കറുപ്പ് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. ഏപ്രില്‍ മുതല്‍ ഫോണ്‍ വിപണിയിലെത്തും. 169 ഡോളറാണ് വില (12,005 രൂപ)

അതേസമയം നോക്കിയ 3.2 ഫോണില്‍ 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ ആണുള്ളത്. ഫെയ്‌സ് അണ്‍ലോക്ക് സംവിധാനമുണ്ട്. 4000 എംഎഎച്ച് ബാറ്ററിയുള്ള ഫോണില്‍ രണ്ട് ദിവസം ബാറ്ററി ലഭിക്കും. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 429 പ്രൊസസര്‍ ആണിതില്‍. 13 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും ഉണ്ട്. 139 ഡോളറാണ് ഇതിന് വില (9873.93 രൂപ ).

നോക്കിയ 210 ഫീച്ചര്‍ ഫോണ്‍

ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫീച്ചര്‍ഫോണ്‍ ആണ് നോക്കിയ 210. ഒരു ആപ്പ് സ്റ്റോറും, ഓപ്പേരാ ബ്രൗസറും ഇതിലുണ്ടാവും. നോക്കിയ 2.4 ഇഞ്ച് ക്യുവിജിഎ റസലൂഷന്‍ സ്‌ക്രീന്‍, വിജിഎ ക്യാമറ, ഡ്യുവല്‍ സിം, റിമൂവബിള്‍ 1020 എംഎഎച്ച് ബാറ്ററി എന്നിവയാണുള്ളത്. 35 ഡോളര്‍ ആണ് ഇതിന്റെ വില (2486.24 രൂപ)

നോക്കിയ വണ്‍ പ്ലസ്

നോക്കിയ വണ്‍ ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്‌ഫോണിന്റെ പുതിയ പതിപ്പാണ് നോക്കിയ വണ്‍ പ്ലസ്. ആന്‍ഡ്രോയിഡ് ഗോ പൈ എഡിഷനാണ് ഇതിലുള്ളത്. 1ജിബി റാം, 8ജിബി/16ജിബി സ്റ്റോറേജ്, മീഡിയാ ടെക് എംടി6739 ക്വാഡ് കോര്‍ പ്രൊസസര്‍ എന്നിവയാണ് ഇതിലുള്ളത്. 2500 എംഎഎച്ച് ആണ് ബാറ്ററി

അഞ്ച് മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും എട്ട് മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറയും ഇതിലുണ്ട്ട. ചുവപ്പ്, കറുപ്പ്, നീല നിറങ്ങളില്‍ ഇവ വിപണിയിലെത്തും. 99 ഡോളര്‍ (7032.51 രൂപ ) ആണ് ഇതിന്റെ വില.

Loading...

Leave a Reply

Your email address will not be published.

More News