Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:41 pm

Menu

Published on February 3, 2015 at 11:11 am

ഇനി മുതല്‍ ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈനായി നിങ്ങളുടെ വീട്ടിലെത്തും ;’കാഷ് ഓണ്‍ ഡെലിവറി’യുമായി റെയില്‍വേ

now-cash-on-delivery-of-train-tickets-at-your-doorstep

ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ്   ഓണ്‍ലൈനായി ഇനി നിങ്ങളുടെ  വീട്ടിലെത്തും.  ടിക്കറ്റ് കൈയില്‍ കിട്ടുമ്പോള്‍ മാത്രം  നല്‍കിയാല്‍ മതിയാകും. അതിനുള്ള പുതിയ സംവിധാനവുമായി റെയിൽവെ രംഗത്തെത്തിയിരിക്കുകയാണ്.കാഷ് ഓണ്‍ ഡെലിവറി സിസ്റ്റം എന്നാണ് ഈ സംവിധാനത്തിന് പേരിട്ടിരിക്കുന്നത്. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്കും ഇന്റര്‍നെറ്റ് ബാങ്കിങ്ങ് ഇല്ലാത്തവരേയും ലക്ഷ്യമിട്ടാണ് റെയില്‍വേ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം ഇരുനൂറ് പട്ടണങ്ങളിലായിരിക്കും ഈ സേവനം ലഭ്യമാക്കുക. യാത്രയ്ക്ക് അഞ്ച് ദിവസം മുന്പ് യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ഡെലിവറി ചാര്‍ജുകള്‍ ഐ.ആര്‍.സി.ടി.സി ഐ ടിക്കറ്റുകള്‍ക്ക് സമാനമായിരിക്കും. സ്ലീപ്പര്‍ ടിക്കറ്റുകള്‍ക്ക് നാല്‍പ്പത് രൂപയും, എ.സി ടിക്കറ്റിന് അറുപത് രൂപയും ഈടാക്കും.

Loading...

Leave a Reply

Your email address will not be published.

More News