Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:51 am

Menu

Published on October 21, 2017 at 3:04 pm

ഇനി ആർക്കും ആൻഡ്രോയ്ഡ് ആപ്പ് ഉണ്ടാക്കാം; അതും ഏറ്റവും എളുപ്പമായി ഫ്രീയായി തന്നെ..!

now-everyone-can-create-android-apps-easily-and-free

ആൻഡ്രോയിഡ് ആപ്പ്ളിക്കേഷൻ ഉണ്ടാക്കുക എന്നത് സാധാരണക്കാരെ സംബന്ധിച്ച് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണല്ലോ. പല ആപ്പുകളും ഉപയോഗിക്കാൻ തന്നെ പലർക്കും അറിയില്ല, അപ്പോഴാണ് നിർമ്മാണം എന്ന് ആലോചിക്കാൻ വരട്ടെ, ഏറ്റവും എളുപ്പത്തിൽ ആൻഡ്രോയിഡ് ആപ്പ് ഉണ്ടാക്കാനുള്ള ഒരു മാർഗം അവതരിപ്പിക്കുകയാണ് ഇവിടെ. നിങ്ങൾക്ക് തന്നെ ഈ ആപ്പ് സ്വയം ഉണ്ടാക്കാം. അതും ഒട്ടും ബുദ്ധിമുട്ടില്ലാതെ തീർത്തും സൗജന്യമായി തന്നെ. AppsGeyser എന്ന വെബ്സൈറ്റ് ആണ് ഈ സേവനം ഒരുക്കുന്നത്. അതും തികച്ചും സൗജന്യമായി തന്നെ.

വലിയ ടെക്‌നിക്കൽ അറിവുകളൊന്നും ഇതിനായി ആവശ്യമായി വരുകയില്ല. ചെയ്യേണ്ടത് ഇത്ര മാത്രം. ഈ വെബ്സൈറ്റിൽ കയറുക. create ഓപ്ഷൻ സെലക്ട് ചെയ്യുക. അപ്പോൾ messenger, website, browser, media player, music player, store, mobile tv, blog എന്നിങ്ങനെ ഒരുപാട് ഓപ്ഷനുകൾ കാണിക്കും. ഇതിൽ ഏതു വിധത്തിലുള്ള ആപ്പ് ആണോ നിങ്ങൾക്ക് വേണ്ടത് അത് സെലക്ട് ചെയ്യുക. തുടർന്ന് അടുത്ത പേജിലെത്തും. അവിടെ നിങ്ങളുടെ ആപ്പ് ഡിസൈൻ ചെയ്യാം. അതും തീർത്തും ലളിതമാണ്.

അതിനു ശേഷം ആപ്പിന്റെ പേരും മറ്റു വിവരങ്ങളും കൊടുക്കുക. ശേഷം ഈ വെബ്‌സൈറ്റിൽ ഫ്രീയായി ഒരു അക്കൗണ്ട് ഉണ്ടാക്കുക. കഴിഞ്ഞു. നിങ്ങളുടെ ആപ്പ് റെഡി. ഇനി ഈ ആപ്പ് നിങ്ങൾക്ക് ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ പബ്ലിഷ് ചെയ്യാം. ആമസോണിലും മറ്റു ആപ്പ് സ്റ്റോറുകളിലും കൂടെ പബ്ലിഷ് ചെയ്യാവുന്നതാണ്. ആപ്പിന് പുഷ് നോട്ടിഫികേഷൻ വരാനുള്ള സംവിധാനവും ക്യു ആർ കോഡ് ഒരുക്കാനുള്ള സൗകര്യങ്ങളും ഇതിലുണ്ട്. ഒപ്പം ആപ്പ് മറ്റുള്ളവരിലേക്ക് എത്തിക്കാനും ആപ്പ് കൊണ്ട് വരുമാനം ഉണ്ടാക്കുന്നതും എല്ലാം ഇതിൽ പറ്റുകയും ചെയ്യും.

Loading...

Leave a Reply

Your email address will not be published.

More News