Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 6:49 am

Menu

Published on February 15, 2017 at 11:10 am

ഇന്‍ഷുറന്‍സ് തുക തട്ടാന്‍ എന്‍.ആര്‍.ഐ ദമ്പതികള്‍ ദത്തു പുത്രനെ കൊലപ്പെടുത്തി

nri-couple-adopts-boy-gets-murdered-insurance-money

അഹമ്മദാബാദ്: ഇന്‍ഷുറന്‍സ് തുക തട്ടാനായി എന്‍.ആര്‍.ഐ ദമ്പതികള്‍ ദത്തെടുത്ത മകനെ കൊലപ്പെടുത്തിയെന്ന് പൊലീസ്.

ഇന്‍ഷുറന്‍സ് തുകയായ 1.20 കോടി തട്ടിയെടുക്കാനാണ് ദമ്പതികള്‍ തങ്ങളുടെ ദത്ത് പുത്രനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ലണ്ടനില്‍ താമസിക്കുന്ന ആര്‍തി ലോക്നാഥ്, ഭര്‍ത്താവ് കണ്‍വാല്‍ജിത്ത് സിങ് റെയ്ജാത എന്നിവര്‍ക്കെതിരെ അഹമ്മദാബാദ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. ഇവരുടെ ദത്ത് പുത്രനായ ഗോപാല്‍ (13) ആണ് കൊല്ലപ്പെട്ടത്.

നിതീഷ് എന്നയാളുടെ സഹായത്തോടെയാണ് ദമ്പതികള്‍ ഗോപാലിനെ ദത്തെടുത്തത്. തുടര്‍ന്ന് വന്‍ തുകയ്ക്ക് കുട്ടിയുടെ പേരില്‍ ഇന്‍ഷുറന്‍സെടുത്തു. പിന്നീട് ഗൂഢാലോചന നടത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും കേഷോദ് പൊലീസ് ഇന്‍സ്‌പെക്ടര്‍ അഷോക് തില്‍വ പറഞ്ഞു.

നിതീഷും ലണ്ടനില്‍ തന്നെയാണ് താമസം. അടുത്തിടെ നാട്ടിലെത്തിയ ഇയാളെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിതീഷിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

ഫെബ്രുവരി എട്ടിന് അജ്ഞാതരുടെ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ രാജ്‌കോട്ടിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഗോപാല്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

എന്‍.ആര്‍.ഐ ദമ്പതികള്‍ അഞ്ചുലക്ഷം രൂപവീതം നല്‍കി ഏര്‍പ്പെടുത്തിയ വാടക കൊലയാളികളാണ് ഗോപാലിനെ കുത്തിവീഴ്ത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

2015 മുതല്‍ ദമ്പതികള്‍ കുട്ടിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിവരികയായിരുന്നുവെന്നും പൊലീസ് പറയുന്നു. നിയമ നടപടികളുടെ ഭാഗമായി എന്‍.ആര്‍.ഐ ദമ്പതികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News