Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയ്പൂര്‍: ഗ്രാമത്തലവനാകുന്നതിന് യുവാവ് രണ്ട് കോടി രൂപ വാര്‍ഷിക ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു. രാജസ്‌ഥാനിലെ നാഗാവൂര്‍ സ്വദേശിയായ ഹനുമാന്‍ ചൗധരി എന്ന 27കാരനാണ് പഞ്ഞചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഗ്രാമമുഖ്യനാകുന്നതിന് ആര്‍ഷകമായ ശമ്പളം ലഭിക്കുന്ന ജോലി ഉപേക്ഷിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിദ്യാഭ്യാസയോഗ്യത കര്‍ശനമാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍ നിയമം നടപ്പിലാക്കിയതാണ് ചൗധരിയെ നാട്ടിലേക്ക് തിരികെയെത്തിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് എട്ടാം ക്ലാസ് വരെയെങ്കിലും വിദ്യാഭ്യാസമുണ്ടായിരിക്കണമെന്നും പഞ്ചായത്ത് സമിതിയിലെ അംഗങ്ങള്‍ പത്താം ക്ലാസ് പൂര്‍ത്തീകരിച്ചിരിക്കുകയും വേണം എന്നാണ് സര്‍ക്കാരിന്റെ നിബന്ധന. ഇത് നടപ്പിലായതോടെ ഗ്രാമത്തിലെ 85 ശതമാനം സ്ഥാനാര്‍ത്ഥികളും അയോഗ്യരായി. സര്‍ക്കാര്‍ ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതിയും വിസമ്മതിച്ചു.ഇതോടെ ഹനുമാന്‍ ചൗധരിയുടെ പിതാവായ ഭൂരാറാം മകനെ വിളിക്കുകയായിരുന്നു. 6000 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനായിരുന്നു വിജയം. ജാട്ട് സമുദായാംഗമാണ് ഇദ്ദേഹം. രജപുത് സമുദായാംഗമായിരുന്നു എതിരാളി. രാജസ്ഥാനില്‍ ജാട്ട് വിഭാഗത്തെയും രജപുത് വിഭാഗത്തെയും പരമ്പരാഗത രാഷ്ട്രീയ വൈരികളായാണ് കണക്കാക്കുന്നത്.
Leave a Reply