Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 8:39 am

Menu

Published on August 19, 2014 at 12:26 pm

ഡല്‍ഹിയില്‍ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്തു

nurse-gang-raped-in-a-delhi

ന്യൂഡല്‍ഹി: നഗരത്തിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ 27കാരിയായ നഴ്സിനെ  രണ്ടു യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. സംഭവത്തിൽ നീരജ് (25), രാജന്‍ (23) എന്നിവരെ അറസ്റ്റു ചെയ്തു ഡല്‍ഹിയിലെ പ്രശസ്തമായ ഒബ്‌റോയ് ഹോട്ടലിലാണ് സംഭവം നടന്നത്. ഹോട്ടലില്‍ കഴിയുന്ന രോഗിയെ ശുശ്രൂഷിക്കാന്‍ എതതിയതായിരുന്നു നഴ്സ്. രോഗിയുടെ സഹായികളാണ് നഴ്സിനെ ബലാല്‍സംഗം ചെയ്തത്.കിടപ്പിലായ രോഗി തന്റെ ഭര്‍ത്താവിനോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പ്രതികള്‍ വീണ്ടും നഴ്സിനെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. ഭര്‍ത്താവ് വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.നേരത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയതിരുന്ന നഴ്സ് ഈയടുത്താണ് ഹൃദയരോഗിയായ സ്ത്രീയുടെ പരിചരണത്തിനായി ഹോട്ടലില്‍ എത്തിയത്. രണ്ട് മാസമായി ഹോട്ടല്‍ മുറിയില്‍ കിടപ്പിലാണ് സ്ത്രീ. ഇവരെ സഹായിക്കുന്നവരാണ് കേസിലെ പ്രതികള്‍. വൈദ്യപരിശോധനയില്‍ യുവതി ബലാത്സംഗത്തിനിരയായതായി   തെളിഞ്ഞിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News