Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും തോറ്റ ബിജെപി നേതാവ് ഒ രാജഗോപാലിനെ ഗവർണറാക്കാൻ കേന്ദ്ര സർക്കാറിന് ബി.ജെ.പി യുടെ ശുപാർശ. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ചില പ്രമുഖനേതാക്കളുടെ പേരും ശുപാർശയിലുണ്ട്.പാര്‍ട്ടി കേന്ദ്രനേതൃത്വം ഔദ്യോഗികമായി ശുപാർശ നൽകിയതിനാൽ രാജഗോപാൽ ഗവർണർ പദവിയിലെത്താനുള്ള സാദ്ധ്യത ഏറെയാണ്.രാജഗോപാലിനെ ഏത് സംസ്ഥാനത്ത് നിയോഗിക്കണമെന്നത് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് തീരുമാനിക്കുക. കേരളത്തില്‍നിന്നുള്ള ചില നേതാക്കളെ കേന്ദ്രസര്‍ക്കാറിന്റെ വിവിധ കോര്‍പറേഷനുകള്‍, ബോര്‍ഡുകള്‍ എന്നിവയില്‍ ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്.
Leave a Reply