Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 9:48 am

Menu

Published on November 21, 2015 at 10:15 am

ശ്രദ്ധിക്കുക, പഴയ പാസ്‌പോര്‍ട്ടുകള്‍ 24വരെ മാത്രം; അതിനുശേഷം യാത്ര നിഷേധിക്കും

old-pasport-renewal-date-november-24

കണ്ണൂര്‍: രാജ്യത്ത് 2001നു മുമ്പു നല്‍കിയതും യന്ത്രസഹായത്തോടെ വായിക്കാന്‍ കഴിയാത്തതുമായ പാസ്‌പോര്‍ട്ടുകള്‍ 24നു ശേഷം ഉപയോഗിക്കാനാകില്ല. കൈയെഴുത്തുള്ളതും അസല്‍ ഫോട്ടോ (ഹാര്‍ഡ് കോപ്പി) പതിച്ചതുമായ പാസ്‌പോര്‍ട്ടുകള്‍ വിദേശരാജ്യങ്ങളിലെ ആധുനികപരിശോധനകള്‍ക്കു വിധേയമാക്കാന്‍ കഴിയാത്തതിനാലാണിത്.

രാജ്യാന്തര സിവില്‍ വ്യോമയാന സംഘടന ഇത്തരം പാസ്‌പോര്‍ട്ടുകള്‍ നിര്‍ത്തലാക്കണമെന്ന് ഇന്ത്യയോടു നേരത്തേ ആവശ്യപ്പെട്ടിരുന്നു. 1999ല്‍ 20 വര്‍ഷം കാലാവധിയോടെ നല്‍കപ്പെട്ട മുഴുവന്‍ പാസ്‌പോര്‍ട്ടും യന്ത്രസഹായത്തോടെ വായിക്കാന്‍ കഴിയാത്ത വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ തിരിച്ചേല്‍പിച്ച് പുതുക്കാനുള്ള അവസാന അവസരം കഴിഞ്ഞവര്‍ഷം നവംബര്‍ വരെയായിരുന്നു. എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യമുയര്‍ന്നതോടെ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം ഒരുവര്‍ഷം നീട്ടിനല്‍കുകയായിരുന്നു. അതുകൊണ്ടുതന്നെ 24നുശേഷം ഇത്തരം പാസ്‌പോര്‍ട്ടുകളുമായി വിമാനത്താവളത്തിലെത്തുന്നവര്‍ക്കു യാത്ര നിഷേധിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പ് വ്യക്തമാക്കി. രാജ്യാന്തരതലത്തിലും ഇവയ്ക്കു നിയമസാധുതയുണ്ടാകില്ല.

കൂടുതല്‍ വിവരങ്ങള്‍ക്കു ടോള്‍ഫ്രീ നമ്പറായ 18002581800ല്‍ ബന്ധപ്പെടണം. പ്രവാസികള്‍ക്ക് അതതു രാജ്യത്തെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാം. 2014 വരെയുള്ള കണക്കനുസരിച്ച് യന്ത്രസഹായത്തോടെ വായിക്കാന്‍ കഴിയാത്ത 2,85,000 പാസ്‌പോര്‍ട്ടുകളാണുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News