Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലാഹോര്‍: ഇന്റര്‍നെറ്റിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് പാക് നടി മീരയ്ക്കും ഭര്‍ത്താവിനും പാക് കോടതിയുടെ അറസ്റ്റ് വാറന്റ്.ലാഹോര്‍ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്നതിന് മോസാംഗ് സ്റ്റേഷന്‍ ഹൗസ് ഓഫീസറെ കോടതി ശകാരിച്ചു.ദമ്പതികള്‍ സമൂഹത്തില്‍ അശ്ലീലം പ്രചരിപ്പിച്ചുവെന്നും ഇസ്ലാമിക മൂല്യങ്ങളെ വെല്ലുവിളിക്കുകയും ചെയ്തതായി പരാതിക്കാരന്‍ പരാതിയില്‍ ആരോപിച്ചു.പ്രില്‍ രണ്ടിന് ഇരുവരും ഹാജരാവണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. മീരയും ഭര്‍ത്താവും ഉള്‍പ്പെട്ട അശ്ലീല വീഡിയോയാണ് രാജ്യത്ത് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്ത വീഡിയോ അടുത്തിടെ അജ്ഞാതര്‍ നിരവധി വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തിരുന്നു. എന്നാല്‍ മീരയുടെ അഭ്യര്‍ത്ഥന പ്രകാരം പാകിസ്ഥാന്‍ വാര്‍ത്താവിനിമയ അതോറിറ്റി ഈ വെബ്സൈറ്റുകളിലേക്കുള്ള പ്രവേശനം തടഞ്ഞിരുന്നു.എന്നാല്‍ വീഡിയോ വ്യാജമാണെന്ന് മീര അവകാശപ്പെട്ടു. വീഡിയോയില്‍ തന്റെ മുഖ സാദൃശ്യമുള്ള പെണ്‍കുട്ടിയാണ് ഉള്ളതെന്നും മീര പറഞ്ഞു. അല്ലെങ്കില്‍ തന്നെ താനും ഷഹ്സാദും ഭാര്യാ ഭര്‍ത്താക്കന്‍മാരാണെന്നും തങ്ങള്‍ ഒന്നിച്ചുള്ള വീഡിയോ വിവാദമാക്കേണ്ട കാര്യമില്ലെന്നും മീര പറയുന്നു. ഫോറന്‍സിക് പരിശോധനകള്‍ക്കായി വീഡിയോ യു.എസിലേക്ക് അയച്ചു കൊടുത്തിരിക്കുകയാണെന്നും മീര പറഞ്ഞു.പാക് സ്വദേശിനിയായ മീര രണ്ട് ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഭര്‍ത്താവ് നാവിദ് ഷഹ്സാദ് ഒരു വിമാന കമ്പനിയില്‍ പൈലറ്റാണ്.
Leave a Reply