Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 8:36 am

Menu

Published on March 26, 2014 at 5:23 pm

പെണ്‍ക്കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിന് പഞ്ചായത്തിന്റെ വിലക്ക്

panchayat-bans-girls-from-wearing-jeans

മധുര:ഇന്ത്യയില്‍ സ്ത്രീകൾക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ക്ക് മുഖ്യ കാരണം  സ്ത്രീകളുടെ വസ്ത്രധാരണമാണെന്നാണ് ചിലരുടെ വാദം.പുരുഷന്മാരെ വശീകരിക്കുന്ന തരത്തിലാണ് സ്ത്രീകള്‍ വസ്ത്രം ധരിക്കുന്നതെന്നാണ്  അവരുടെ കണ്ടെത്തൽ . പിഞ്ചു കുട്ടികള്‍ മുതല്‍ വൃദ്ധ ജനതവരെ പീഡനത്തിരയാകുന്ന വാര്‍ത്തകള്‍ ദിനം പ്രതി വര്‍ദ്ധിക്കുകയാണെന്നും ഇതില്‍ പിഞ്ചു കുട്ടിയുടെ ഏത് വസ്ത്രധാരണമാണ് വശീകരിച്ച് പീഡനത്തിലേക്ക് നയിച്ചതെന്നുമുള്ള ചോദ്യങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഇതൊന്നും കേട്ടിട്ടില്ലെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്.പെണ്‍ക്കുട്ടികള്‍ ഇനി മുതല്‍ ജീന്‍സ് ധരിക്കരുതെന്നാണ് ഉത്തര്‍പ്രദേശിലെ മധുരയില്‍ ചേര്‍ന്ന യാദവ സമുദായത്തിന്റെ മഹാ പഞ്ചായത്തിന്റെ തീരുമാനം .വിവാഹങ്ങളില്‍ ഡാന്‍സ് ജോക്കികളെ കൊണ്ടുവരുന്നതിനും നിരോധനമുണ്ട്. ശൈശവ വിവാഹം, കനത്ത സ്ത്രീധനം, സമുദായാംഗങ്ങള്‍ക്കിടയിലെ ചൂതുകളി തുടങ്ങിയവും നിരോധിക്കപ്പെട്ടിട്ടുണ്ട് .പരമാവധി സ്ത്രീധനത്തുക ഇരുപത്തൊന്നായിരം രൂപയായി നിജയപ്പെടുത്തിയിട്ടുണ്ട്. കന്യാദാനത്തിന്റെ സമയത്ത് നല്‍കാവുന്ന പരമാവിധി തുകയാണ് ഇത്. മഹാ പഞ്ചായത്തിന്റെ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് നിരവധി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.തീരുമാനങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 11000 രൂപ പിഴയിടാനും പഞ്ചായത്ത് തീരുമാനിച്ചു. പഞ്ചായത്തിന്റെ ‘നിയമം’ ലംഘിക്കുന്നവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2100 രൂപ പാരിതോഷികം ലഭിക്കും.52 ഗ്രാമങ്ങളിലെ യാദവ സമുദായങ്ങള്‍ പങ്കെടുക്കുന്ന മഹാപഞ്ചായത്തില്‍ എടുത്ത ഈ തീരുമാനത്തെ ഏറെ ഞെട്ടലോടെയാണ് ജനങ്ങള്‍ കാണുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News