Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തന്നെ നിരന്തരമായി അപമാനിച്ച യുവാവിനെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വച്ച് പെണ്‍കുട്ടി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. .ഉത്തര്‍പ്രദേശിലെ പീലിപത്ത് ജില്ലയിലാണ് സംഭവം അരങ്ങേറിയത്.ദിവസങ്ങളോളം ശല്യപ്പെടുത്തിയ യുവാവിനെ പോലിസുകാര്‍ നോക്കി നില്‍ക്കെ പെണ്‍കുട്ടി മര്‍ദ്ദിക്കുകയായിരുന്നു. കൈകൊണ്ടും ചെരുപ്പ് കൊണ്ടും മര്‍ദ്ദി ആണ്‍കുട്ടിയെ കൊണ്ട് കാല് പിടിപ്പിച്ച് മാപ്പ് പറയിക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോ ഇതിനോടകം തന്നെ മീഡിയയിൽ വൈറലായി കഴിഞ്ഞു. നിയമപാലകരുടെ അനുവാദത്തോടെ പ്രതിയെ മര്‍ദ്ദിച്ച സംഭവം നിയമലംഘനമാണെന്ന ആക്ഷേപം ഉയര്‍ന്ന് കഴിഞ്ഞു. പകര്‍ത്തിയ വിഡിയൊ പുറത്ത് വിട്ടതും ഗുരുതരമായ ചട്ടലംഘനമാണ്.
Leave a Reply