Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അവസാനിപ്പിക്കണമെന്ന് ധനകാര്യ മന്ത്രി പി. ചിദംബരം ജനങ്ങളോട് അഭ്യാര്‍ഥിച്ചു. ഒരു വര്‍ഷത്തേക്ക് സ്വര്‍ണത്തിന് പകരം ധനകാര്യസ്ഥാപനങ്ങളില്‍ നിക്ഷേപം നടത്താന്‍ ജനങ്ങള്‍ തയ്യാറാകണം.ഇന്ത്യ ഒരു ഔണ്‍സ് സ്വര്‍ണം പോലും ഉത്പാദിപ്പിക്കുന്നില്ല. സ്വര്‍ണം വാങ്ങാന്‍ രൂപയാണ് ജനം നല്‍കുന്നത്. എന്നാല്‍ ഗവണ്‍മെന്റിന് സ്വര്‍ണം വാങ്ങാന്‍ ഡോളറാണ് നല്‍കേണ്ടത്. ഞാന്‍ സ്വര്‍ണം വാങ്ങാറില്ല. സ്വര്‍ണം സുരക്ഷിത നിക്ഷേപമാണെന്ന ചിന്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
രൂപയുടെ മൂല്യമിടിയുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ചിദംബരം അഭിപ്രായപ്പെട്ടു. ഇത് താത്കാലിക പ്രതിഭാസമാണെന്നും അദ്ദേഹം പറഞ്ഞു. രൂപയുടെ വിലയിടിവ് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു
Leave a Reply