Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റാഞ്ചി : പീഡിപ്പിച്ചയാളിനെ വിവാഹം കഴിക്കാന്‍ നിര്‍ബ്ബന്ധിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു.ഈ സംഭവം നടന്നത് ജാര്‍ഖണ്ഡിലെ കൊധര്‍മ്മ ജില്ലയിലാണ് . മാനം നശിപ്പിച്ചയാളിനെ തന്നെ വിവാഹം കഴിക്കാന്‍ പീഡിപ്പിച്ചയാളുടെ കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദ്ദവും, ഭീഷണിയും താങ്ങാനാകാതെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയതു. പ്രതിയും ബന്ധുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയേയും കുടുംബത്തെയും കേസ് പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. സെപ്റ്റംബര്‍ ഒന്‍പതിനാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു . തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
Leave a Reply