Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ഡൽഹിയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവന്ന സാഹചര്യത്തിൽ ഡൽഹി പൊലീസ് സ്ത്രീകൾക്കായി നടത്തിയ സ്വയരക്ഷ പരിപാടിയിൽ 50000 സ്ത്രീകൾ പങ്കെടുത്തു.
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി സ്വയരക്ഷയ്ക്കായുള്ള ഈ പദ്ധതിയിലൂടെ സ്ത്രീകൾക്ക് ആത്മവിശ്വാസവും ശാരീരിക ബലവും ലഭിക്കുമെന്ന് ഡൽഹി പൊലീസ് കമ്മീഷണർ ബി.എസ്. ബസി പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ ഡൽഹിയിലെ ഒരു ലക്ഷം സ്ത്രീകൾക്ക് സ്വയരക്ഷ അഭ്യസിപ്പിക്കുക എന്ന കർമ്മപദ്ധതിയാണ് ഞങ്ങൾ തയ്യാറാക്കിയത്.
എന്നാൽ കകുറച്ചു കാലയളവിൽ 50000 സ്ത്രീകൾ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. നോർത്ത് ഡൽഹിയിൽ അന്തരാഷ്ട്ര പരിസ്ഥതി ദിനത്തിൽ ആദ്യ ഗ്രീൻ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply