Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാരണാസി: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വാരണാസിയിലെത്തിയ ആം ആദ്മി പാർട്ടി നേതാവ് കെജ്രിവാളിനു നേരെ ചീമുട്ടയേറും മഷിയേറും ഉണ്ടായി.രാവിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞിറങ്ങുമ്പോഴായിരുന്നു ചീമുട്ടയേറ് ഉണ്ടായത്.വൈകുന്നേരം നടന്ന റോഡ്‌ഷോയ്ക്കിടെ ഒരു കൂട്ടം ആളുകൾ കെജ്രിവാളിന്റെ മുഖത്തേക്ക് മഷി ഒഴിക്കുകയായിരുന്നു.എന്നാൽ വാഹനത്തിലുണ്ടായിരുന്ന മറ്റ് നേതാക്കളുടെ ദേഹത്താണ് മഷി വീണത്.നരേന്ദ്ര മോഡിക്കെതിരെ മത്സരിക്കുന്നതിനെകുറിച്ച് പ്രഖ്യാപനം നടത്താനായാണ് കെജ്രിവാൾ വാരണാസിയിലെത്തിയിരുന്നത്.മെയ് 12 നാണ് വാരണാസി മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
Leave a Reply