Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 5:19 am

Menu

Published on July 16, 2018 at 3:24 pm

നിങ്ങളറിയാതെ ഫോണുകൾ വീഡിയോ കോളുകളും പാസ്‍വേർഡുകളും ചോർത്തുമ്പോൾ

popular-apps-may-secretly-take-screenshots-of-your-phone-activity

ഉപപോക്താക്കളുടെ വിവരങ്ങൾ മുൻനിര അപ്ലിക്കേഷനുകൾ ചോർത്തുന്നതായുള്ള പരാതിയെ തുടർന്ന് ഇതേ കുറിച്ച് അനുഷ്ട്ടിച്ചതിലാണ് ഇപ്പോൾ ഗുരുതരമായ ഡാറ്റാ ചോർത്താലും മറ്റ് തട്ടിപ്പുകളും പുറത്തുവരുന്നത്.

സജീവമായി പ്രചാരത്തിലുള്ള സ്മാർട് ഫോൺ ആപ്ലിക്കേഷനുകളിൽ പലതും ഉപയോക്താവ് അറിയാതെ പല സ്ക്രീൻഷോട്ടുകളും പുറമേക്ക് അയക്കുന്നുണ്ടെന്ന് പഠന റിപ്പോർട്ട്. ഉപയോക്താവ് ഫോണിൽ നടത്തുന്ന ചെയ്തികളെല്ലാം സ്ക്രീൻഷോട്ടായാണ് മറ്റുള്ളവരിലേക്ക് എത്തുന്നത്. സ്ക്രീൻഷോട്ടുകളും വിഡിയോയുമായി കൈമാറപ്പെടുന്ന ഇത്തരം വിവരങ്ങളിൽ പാസ്‍വേഡ്, ക്രെഡിറ്റ് കാർഡ് നമ്പർ, യൂസർ നെയിം, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവയും ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ ഇത് അത്യന്തം ഗുരുതരമായ ഒന്നാണെന്ന് പഠനം നടത്തിയവർ ചൂണ്ടിക്കാട്ടി. വിവിധ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചു നടത്തുന്ന വിഡിയോ കോളുകൾ വരെ ചില ടെക് കമ്പനികൾ ചോർത്തുന്നുണ്ട്.

‘സ്ക്രീൻ പിടിച്ചെടുക്കാനും ഉപയോക്താവ് ടൈപ്പ് ചെയ്യുന്ന വിവരങ്ങൾ ശേഖരിക്കാനും ശേഷിയുള്ള ആയിരകണക്കിന് ആപ്ലിക്കേഷനുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഉപയോക്താവിന്‍റെ യൂസർ നെയിം, പാസ്‌വേഡ് എന്നിവയും ഉൾപ്പെടും. ടൈപ്പ് ചെയ്യുന്നവ കറുത്ത കുത്തുകളായി മാറുന്നതിന് മുൻപു തന്നെ ഇവ റെക്കോഡ് ചെയ്യാൻ ഇവയ്ക്ക് കഴിയും’ – അമേരിക്കയിലെ വടക്കുകിഴക്കൻ സർവ്വകലാശാലയിലെ പ്രൊഫസറും പഠന സംഘത്തിന്‍റെ തലവനുമായ ഡേവിഡ് ചോഫ്നെസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News