Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 9:47 am

Menu

Published on March 13, 2014 at 1:19 pm

ഫീസ് അടയ്ക്കാന്‍ പണമില്ല;ഇന്ത്യന്‍ വംശജന്റെ മകൾ നീലച്ചിത്രത്തിൽ നായികയായി

porn-debutante-doing-adult-films-to-fund-college-education-is-half-indian

വാഷിംഗ്ടണ്‍: പഠന ചെലവ് കണ്ടെത്താനായി ഇന്ത്യന്‍ വംശജന്റെ മകൾ  നീലച്ചിത്രത്തിലെ നായികയായി അഭിനയിക്കുന്നു. ബെല്ലി നോക്‌സ് രാജകുമാരി എന്ന പേരില്‍ പോണ്‍ സിനിമാ ലോകത്ത്  അറിയപ്പെടുന്ന മിരിയാം വീക്‌സാണു ഇത്തരത്തിലൊരു കടുത്ത തീരുമാനമെടുത്ത് മാതാപിതാക്കളെ ഞെട്ടിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ  അച്ഛന്‍ അമെരിക്കക്കാരനായ കെവിന്‍ വീക്‌സ് ആണ്. ഇദ്ദേഹം അമെരിക്കന്‍ കരസേനയിലെ ഡോക്റ്ററാണ്. കുറച്ചു നാളായി അഫ്ഗാനിസ്ഥാനില്‍ ജോലി നോക്കുന്നു. അമ്മ ഇന്ത്യക്കാരി ഹര്‍ചരണ്‍.  ഡ്യൂക്ക് യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയാണു മിരിയാം. ഇവിടെ ഫീസ് അടയ്ക്കാന്‍ വേണ്ടിയാണു ബെല്ലെ നോക്‌സ് എന്ന ഓമനപ്പേരില്‍ പെണ്‍കുട്ടി ഈ ലോകത്തേക്ക് കടന്നത്. വാഷിങ്ടണിലെ സ്‌കോനിലുള്ള കടുത്ത കത്തോലിക്ക കുടുംബത്തിലെ അംഗം കൂടിയാണു പെണ്‍കുട്ടി. മിരിയത്തിന്റെ അമ്മ കടുത്ത ഹിന്ദുമത വിശ്വാസിയാണ്.കുടുംബക്കാര്‍ക്കും ഈ തീരുമാനത്തെ അംഗീകരിക്കാന്‍ സാധിച്ചില്ല. തങ്ങളുടെ കുടുംബത്തിനു ഉണ്ടായ ഏറ്റവും വലിയ ദുരന്തമെന്നാണ് അവരുടെ പ്രതികരണം. രാജ്യത്തിനു വേണ്ടി അന്യനാട്ടില്‍ പോയി കഷ്ടപ്പെട്ട ആ മനുഷ്യന ഏല്‍ക്കേണ്ടി വന്ന ഏറ്റവും വലിയ ദുരന്തം കൂടിയാണിതെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു.എന്നാല്‍ തന്റെ കടുത്ത തീരുമാനത്തിനു കാരണം മാതാപിതാക്കളാണെന്നു മിരിയാം പറയുന്നത് . തനിക്കു നല്‍കി വന്നിരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതാണു ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. തനിക്ക് ഫീസടക്കാനുള്ള പണം ഉണ്ടായിരുന്നെങ്കില്‍ താന്‍ ഈ പണിക്ക് നില്‍ക്കില്ലായിരുന്നു എന്നും  മിരിയാം പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News