Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി : മൻമോഹൻസിംഗ് പ്രധാനമന്ത്രി സ്ഥാനം രാജി വെച്ചു.ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ ജനങ്ങളോട് നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിനു ശേഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു.ഇന്ത്യയെ സേവിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്നും രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും സ്‌നേഹത്തിന് മരണം വരെയും നന്ദിയുള്ളവനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.യുപിഎ അധികാരത്തിലെത്തിയാല്‍ മൂന്നാം തവണയും പ്രധാനമന്ത്രിപദം സ്വീകരിക്കില്ലെന്ന് മന്‍മോഹന്‍ സിംഗ് നേരത്തെ തന്നെ അറിയിച്ചിരുന്നു.പത്തു വർഷം തുടർച്ചയായി അധികാരത്തിലിരുന്ന ശേഷമാണ് മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നത്.ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് മന്‍മോഹന്‍ സിങ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് രാജിക്കത്ത് നൽകിയത് .
Leave a Reply